ETV Bharat / bharat

ജെറ്റ് എയർവേയ്സിനെ ഇത്തിഹാദ് ഏറ്റെടുക്കും - ഇത്തിഹാദ് എയർലൈൻസ്

ഏപ്രിലിന് മുന്‍പ് 50 കോടി ഡോളറെങ്കിലും ലഭ്യമായാല്‍ മാത്രമേ ജെറ്റ് എയര്‍വേയ്സിന് പിടിച്ചുനില്‍ക്കാനാവൂ. ജെറ്റ് എയർവേയ്സ് സ്ഥാപക ചെയർമാൻ നരേഷ് ഗോയൽ സ്ഥാനമൊഴിയാനും ധാരണ.

jetairways1
author img

By

Published : Feb 2, 2019, 8:41 AM IST

ജെറ്റ് എയർവേഴ്സിന്‍റെ ബാധ്യതകൾ ഏറ്റെടുക്കാൻ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർലൈൻസ്. ഇത് സംബന്ധിച്ച് ഇരു കമ്പനികളും ഉടൻ ധാരണാപത്രം ഒപ്പു വയ്ക്കും.

ജെറ്റ് എയർവേയ്സിൽ ഇത്തിഹാദിന് നേരത്തെ തന്നെ 24 ശതാമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. ബാധ്യതകൾ ഏറ്റെടുക്കുന്നതോടെ ഇത് 40 ശതമാനമായി ഉയരും. ഇത്തിഹാദ് മുന്നോട്ട് വച്ച ഭൂരിഭാഗം വ്യവസ്തകളും ജെറ്റ് എയർവേയ്സ് അംഗീകരിച്ചിട്ടുണ്ട്. ജെറ്റ് എയർവേയ്സ് സ്ഥാപക ചെയർമാൻ നരേഷ് ഗോയൽ സ്ഥാനമൊഴിയാനും ധാരണയായിട്ടുണ്ട്.

വരുന്ന ഏപ്രിലിന് മുന്‍പ് 50 കോടി ഡോളറെങ്കിലും ലഭ്യമായാല്‍ മാത്രമേ ജെറ്റ് എയര്‍വേയ്സിന് പിടിച്ചുനില്‍ക്കാനാവൂ. ഇപ്പോള്‍ തന്നെ വിമാനങ്ങള്‍ ലീസിനെടുത്തതിന്റെ പണം പോലും കമ്പനി നല്‍കിയിട്ടില്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉന്നത പദവിയിലുള്ളവര്‍ക്കും പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശമ്പളവും മുടങ്ങിയ അവസ്ഥ.

ജനുവരിക്ക് ശേഷം ജെറ്റിന്‍റെ ഓഹരികളില്‍ 66 ശതമാനം ഇടിവാണ് നേരിട്ടത്. വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനാല്‍ റേറ്റിങ് ഏജന്‍സിയായ ഐ.സി.ആര്‍.എ, കമ്പനിയെ ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതുകാരണം ഇനി വായ്പകള്‍ സംഘടിപ്പിക്കാനും പ്രയാസമാണ്. വായ്പ നല്‍കിയ സ്ഥാപനങ്ങളുമായി ഇത്തിഹാദിന്‍റെയും ജെറ്റ് എയര്‍വേയ്സിന്‍റെയും ഉദ്ദ്യോഗസ്ഥര്‍ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ജെറ്റ് എയര്‍വേയ്സിന് വായ്പ നല്‍കാന്‍ താല്‍പര്യം കാണിക്കുന്നില്ല.

പ്രതിസന്ധി മറകടക്കാന്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ കമ്പനി നിര്‍ത്തിയിരുന്നു. ഇത് പ്രവാസികള്‍ക്കും തിരിച്ചടിയായി. ഒരു വിമാന കമ്പനി പിന്മാറുന്നതോടെ അടുത്ത സീസണില്‍ മറ്റ് കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയിലാണ് പ്രവാസികൾ.

Intro:Body:

ജെറ്റ് എയർവെയ്സിന്‍റെ ബാധ്യതകൾ ഇത്തിഹാദ് എയർലൈൻസ് ഏറ്റെടുക്കും. ഇത് സംബന്ധിച്ച് ഇരു വിമാനക്കന്പനികളും ഉടൻ ധാരണാപത്രം ഒപ്പു വയ്ക്കും. ഇതോടെ ജെറ്റ് എയർവെയ്സിൽ ഇത്തിഹാദിന്‍റെ ഓഹരി പങ്കാളിത്തം 24 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയരും. 

ഇത്തിഹാദ് മുന്നോട്ട് വച്ച ഭൂരിഭാഗം വ്യവസ്ഥകളും ജെറ്റ് എയർവെയ്സ് അംഗീകരിച്ചിട്ടുണ്ട്. ജെറ്റ് എയർവെയ്സ് സ്ഥാപക ചെയർമാൻ നരേഷ് ഗോയൽ സ്ഥാനമൊഴിയുന്നതിനും ധാരണയായിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.