ന്യൂഡൽഹി: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ ജൂലൈ 18 മുതൽ 23 വരെയും മെഡിക്കൽ എൻട്രൻസ് പരീക്ഷയും നീറ്റ് പരീക്ഷയും ജൂലൈ 26 നും നടക്കുമെന്ന് കേന്ദ്ര എച്ച്ആർഡി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു.
കൊവിഡിനെ നേരിടുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നതിനാൽ നിർണായകമായ പരീക്ഷകൾ മാറ്റിവെച്ചിരുന്നു.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിലും പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളിലും ഉടൻ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.