പാട്‌ന: ജെഡി വിമൻസ് കോളജ് വിദ്യാർഥികൾക്കെതിരെയുള്ള വിലക്ക് പിൻവലിച്ചതായി പ്രിൻസിപ്പൽ ഡോ. ശ്യാമ റായ്. ക്ലാസ് മുറികളിൽ ബുർഖ ധരിക്കുന്ന വിദ്യാർത്ഥികൾക്കെതിരെയുള്ള വിലക്കാണ് പിൻവലിച്ചത്. കോളജിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും നിരോധിച്ചിരുന്നു. മൊബൈൽ ഫോൺ ഉപയോഗത്തിനായി പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്.
കോളജ് പരിസരത്ത് ബുർഖ ധരിക്കുന്നതിന് നിരോധനമില്ല. കോളജ് അച്ചടക്കമാണ് ലക്ഷ്യമെന്നും അധ്യാപിക രേഖ മിശ്ര പറഞ്ഞു. കോളജ് നിർദേശ പ്രകാരമുള്ള വസ്‌ത്രം ധരിച്ചായിരിക്കണം വരേണ്ടതെന്നും അല്ലാത്ത പക്ഷം 250 രൂപ പിഴ ഈടാക്കുമെന്നും സംസ്‌കൃത വകുപ്പ് മേധാവിയും ജെഡി വിമൻസ് കോളജ് പരീക്ഷാ കൺട്രോളറുമായ ഡോ. അശോക് കുമാർ യാദവ് പറഞ്ഞു.