ശ്രീനഗർ: കൊവിഡിന് ശേഷം ബാലരമുള്ളയിലെ ഗുൽമാർഗിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുള്ള ഇവിടെ നിരവധി സ്വദേശികളും വിദേശികളും മഞ്ഞിന്‍റെ മനോഹാരിത ആസ്വദിക്കാൻ എത്തുന്നുണ്ട്. സാഹസികത ഇഷ്ടപ്പെടുന്ന സ്കീ പ്രേമികളുടെ വലിയ കൂട്ടം തന്നെ ഗുൽമാർഗ് സന്ദർശിക്കാൻ ദിനംപ്രതി എത്തുന്നുണ്ട്.
തങ്ങൾ കശ്മീരിൽ സുരക്ഷിതരാണെന്നും മനോഹരമായ താഴ്‌വരയിൽ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും വിനോദ സഞ്ചാരികളിൽ ചിലർ ഇടിവി ഭാരതിനോട് പറഞ്ഞു. കശ്മീർ സുരക്ഷിതമാണെന്നും ജീവിതത്തിലൊരിക്കലെങ്കിലും കശ്മീർ സന്ദർശിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നതായും സഞ്ചാരികൾ പറയുന്നു.
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിലും കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കശ്മീർ ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ടൂറിസം വകുപ്പ് ഗുൽമാർഗിൽ വ്യത്യസ്ത പരിപാടികളും ആരംഭിച്ചിട്ടുണ്ട്.