ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെമെന്താറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ താമസിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞു. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.