ജമ്മുകശ്മീരിൽ ഭീകരവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാം ജില്ലയിലെ കെല്ലാം ദേവസാർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന്‍റെ പതിവ് തിരച്ചലിനിടെയായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജനുവരി 26 ന് നടന്ന ഏറ്റുമുട്ടലിലും രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. 50 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ്, ശ്രീഗനർ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
അതേസമയം ജമ്മുകശ്മീര്‍ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ സ്നൈപ്പര്‍ തോക്ക് ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് പരിക്കേറ്റു. രജൗരി ജില്ലയിലായിരുന്നു സംഭവം. ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം പൂഞ്ച്, രജൗരി മേഖലകളില്‍ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടാകുന്നുണ്ട്. കഴിഞ്ഞ മാസം അന്താരാഷ്ട്ര അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി.