ETV Bharat / bharat

കശ്മീർ രണ്ടായി വിഭജിച്ചു; പ്രത്യേക പദവിയില്ല, വൻ പ്രതിഷേധവുമായി പ്രതിപക്ഷം - Article 370

ജമ്മുകശ്മീർ ഇനി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം. ലഡാക്കിന് നിയമസഭയുണ്ടാകില്ല. രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ചു.

കശ്മീർ രണ്ടായി വിഭജിച്ചു; പ്രത്യേക പദവിയില്ല
author img

By

Published : Aug 5, 2019, 11:57 AM IST

Updated : Aug 5, 2019, 12:45 PM IST

ന്യൂഡല്‍ഹി: കശ്മീരിന് ഇനി പ്രത്യേക അധികാരവും പദവിയുമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സർക്കാർ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി തീരുമാനത്തില്‍ ഒപ്പുവെച്ചു. അമിത് ഷായുടെ പ്രഖ്യാപനം രാജ്യസഭയില്‍ വന്നയുടൻ ഉത്തരവും പുറത്തിറങ്ങി.

കശ്മീർ രണ്ടായി വിഭജിച്ചു; പ്രത്യേക പദവിയില്ല

ഇതോടൊപ്പം ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കാനും തീരുമാനമെടുത്തു. ഇതിനുള്ള ഉത്തരവിറക്കാൻ രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ചു. ഇനി ലഡാക്കും ജമ്മുകശ്മീരും കേന്ദ്രഭരണ പ്രദേശമാകും. ലഡാക്കിന് നിയമസഭയുണ്ടാകില്ല. ജമ്മുകശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാകും. രാജ്യസഭയില്‍ വൻ പ്രതിപക്ഷ ബഹളത്തിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. കശ്മീരില്‍ യുദ്ധസമാനമായ സാഹചര്യമെന്ന് കോൺഗ്രസ് പ്രതികരണം.

Intro:Body:

അമിത് ഷാ പ്രസ്താവന നടത്തുന്നു
രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
കശ്മീരില്‍ യുദ്ധസമാനമായ സാഹചര്യമെന്ന് കോൺഗ്രസ്
കശ്മീരിയുമായി ബന്ധപ്പെട്ട ബില്ലുകൾ അവതരിപ്പിക്കും
പരിരക്ഷ മാറ്റാൻ ബില്‍
കശ്മീരിനെ വിഭജിക്കാൻ ബില്‍
370ാം അനുച്ഛേദം എടുത്ത് കളയാനും ബില്‍
പ്രത്യേക പദവി റദ്ദാക്കി
രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവച്ചു
വൻ പ്രതിഷേധവുമായി പ്രതിപക്ഷം

Conclusion:
Last Updated : Aug 5, 2019, 12:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.