ETV Bharat / bharat

ജാലിയൻവാലാബാഗ്: കൂട്ടക്കുരുതിയുടെ ഓർമ്മയിൽ രാജ്യം - കൂട്ടക്കൊല

രക്തസാക്ഷികളുടെ സ്മരണകള്‍ ഇന്ത്യയ്ക്ക് അഭിമാനവും കഠിനാധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി.

ജാലിയന്‍ വാലാബാഗ്
author img

By

Published : Apr 13, 2019, 8:05 PM IST

Updated : Apr 14, 2019, 12:29 AM IST

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ ഓര്‍മ്മ പുതുക്കി അമൃത്സറില്‍ നടന്ന ശതാബ്ദി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവരടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചായിരുന്നു പരിപാടിക്ക് തുടക്കം.നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തിലെ ലജ്ജാകരമായ പ്രവര്‍ത്തിയാണ്, ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ സംഭവിച്ചതെന്താണെന്ന് തങ്ങള്‍ക്ക് ബോദ്ധ്യമുണ്ടെന്നും കൂട്ടക്കൊലയില്‍ തങ്ങള്‍ അഗാധമായി ഖേദിക്കുന്നതായും ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ ഡൊമനിക് അസ്വീത്ത് അമൃത്സര്‍ സ്മാരക സ്തൂപത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തി. അതേ സമയം പരിപാടിയിൽ പങ്കെടുത്ത ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറീമി കോര്‍ബിന്‍ ജീവന്‍ നഷ്ട്ടപ്പെട്ടവര്‍ക്കു മുന്നില്‍ ക്ഷമാപണം നടത്തി.ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറ് വര്‍ഷം തികയുമ്പോള്‍ ആ രക്തസാക്ഷികളെ നമുക്ക് സ്മരിക്കാം.അവരുടെ ധീരതയും ശക്തിയും നാം മറക്കരുത്. രക്തസാക്ഷികളുടെ സ്മരണകള്‍ ഇന്ത്യയ്ക്ക് അഭിമാനവും കഠിനാധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. പരിപാടിയുടെ ഭാഗമായി അമൃത്സറില്‍ എത്തിയ രാഹുല്‍ ഗാന്ധി സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും 'സ്വാതന്ത്രത്തിന്‍റെ വില ഒരിക്കലും മറക്കാന്‍ പാടില്ലെന്നും' ട്വറ്റ് ചെയ്തു.പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റെയും പഞ്ചാബ് ഗവര്‍ണര്‍ വി പി എസ് ബാന്‍ദ്ദുറിന്‍റെയും നേതൃത്വത്തില്‍ നൂറുകണക്കിന് പേര്‍ ചേര്‍ന്ന് ദീപംതെളിയിച്ചു. കൂട്ടക്കൊലയില്‍ നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടൻ പ്രധാനമന്ത്രി തേരേസ മേ പാര്‍ലമെന്‍റെില്‍ നടത്തിയ മാപ്പു പറച്ചില്‍ ഖേദകരമാണെന്ന് അമരേന്ദ്രര്‍ സിംഗ് പറഞ്ഞു.വൈസ് പ്രസിഡന്‍റ് വെങ്കയ്യ നായിഡു അനുസ്മരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Intro:Body:

https://www.ndtv.com/india-news/100-years-of-jallianwala-bagh-massacre-venkaiah-naidu-rahul-gandhi-to-mark-jallianwala-bagh-massacre-2022400

Conclusion:
Last Updated : Apr 14, 2019, 12:29 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.