മോസ്കോ: അതിർത്തിയിലെ സംഘർഷം തുടരുന്നതിനിടെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. തർക്കം പരിഹരിക്കുന്നതിന് അഞ്ച് ധാരണകളാണ് ഇരുപക്ഷവും ചർച്ചയില്‍ അംഗീകരിച്ചത്. സൈനികതല ചർച്ച തുടരും, സംഘർഷം ഒഴിവാക്കും, സേനകൾക്കിടയില്‍ ഉചിതമായ അകലം പാലിക്കും തുടങ്ങിയവയാണ് ധാരണകളെന്ന് ഇരു കൂട്ടരും സംയുക്തമായി പുറത്തിറക്കിയ പത്രക്കുറുപ്പില്‍ പറയുന്നു.
ഉഭയകക്ഷി കാര്യങ്ങൾ സംബന്ധിച്ചും അന്താരാഷ്ട്ര ആശങ്കകൾ സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി. ഇന്ത്യ ചൈന ബന്ധം വികസിപ്പിക്കുന്നതില്‍ ഇരുപക്ഷവും മാർഗ നിർദേശങ്ങൾ സ്വീകരിക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളാകാൻ അനുവദിക്കരുതെന്നും ഇരും മന്ത്രിമാരും തീരുമാനം എടുത്തായാണ് സൂചന. അതിർത്തിയിലെ പിരിമുറുക്കും എത്രയും വേഗം ലഘൂകരിക്കും. നിലവിലുള്ള പ്രശ്നങ്ങൾ ഇരുപക്ഷത്തിന്‍റെയും താത്പര്യത്തിലല്ല. അതുകൊണ്ട് ഇരു വിഭാഗത്തിന്‍റെയും സൈനികതല ചർച്ച തുടരും. ചൈന- ഇന്ത്യ അതിർത്തി കാര്യങ്ങളിൽ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളും ഇരുപക്ഷവും പാലിക്കുമെന്നും അതിർത്തിയില്‍ സമാധാനം തുടരുന്നതിന് എല്ലാ നടപടിയും സ്വീകരിക്കുമെന്നും ഇരു മന്ത്രിമാരും സമ്മതിച്ചു. പ്രത്യേക പ്രതിനിധി സംവിധാനത്തിലൂടെ ഇരു വിഭാഗവും തമ്മില്‍ സംഭാഷണവും ആശയവിനിമയവും തുടരാൻ ഇരുപക്ഷവും സമ്മതിച്ചതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു.