ETV Bharat / bharat

വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ

പൂഞ്ചിലെ കെർണി മേഖലയിലും ഷാപ്പൂരിലെ നിയന്ത്രണ രേഖയിലുമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.

വെടിനിർത്തൽ കരാർ ലംഘിച്ച് വീണ്ടും പാകിസ്ഥാൻ
author img

By

Published : Sep 21, 2019, 12:13 PM IST

പൂഞ്ച് (ജമ്മു കശ്മീർ): പൂഞ്ചിലെ കെർണി മേഖലയിലും ഷാപ്പൂരിലെ നിയന്ത്രണ രേഖയിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ന് രാവിലെ 09:45 നാണ് വെടിനിർത്തൽ ലംഘനം നടത്തിയത്. ബാലകോട്ട് സെക്ടറിലെ ഫോർവേഡ് പോസ്റ്റുകളിലും ഗ്രാമങ്ങളിലും പാകിസ്ഥാൻ സൈന്യം മോർട്ടാർ ഷെല്ലാക്രമണവും നടത്തി.എന്നാല്‍ നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഷെല്ലാക്രമണം നടന്ന ഗ്രാമങ്ങളിലെ സ്ഥിതിഗതികൾ പൊലീസ് വിലയിരുത്തി. ഇന്നലെ എട്ട് മണി മുതൽ പത്ത് വരെ നൗഷറ മേഖലയിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ബാലകോട്ട് സെക്ടറിലെയും പൂഞ്ചിലെ മെൻഡാർ സബ് ഡിവിഷനിലെയും നിയന്ത്രണ രേഖയിൽ വെള്ളി, ശനി ദിവസങ്ങളിലും പാകിസ്ഥാന്‍ വെടിനിർത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ബാലകോട്ട് ഗ്രാമത്തിൽ കണ്ടെത്തിയ മോർട്ടാർ ഷെൽ ഇന്ത്യന്‍ സൈന്യം നശിപ്പിച്ചിരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/j-k-pakistan-violates-ceasefire-along-loc-in-shahpur-kerni-sectors-in-poonch20190921110639/

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.