ന്യൂഡല്‍ഹി: പുതിയതായി നിലവില്‍ വന്ന കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്‌മീര്‍, ലഡാക്ക് എന്നീ പ്രദേശങ്ങളില്‍ പ്രധാന ബാങ്കുകളെ നിയോഗിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ജമ്മു കശ്‌മീരില്‍ ജമ്മു ആന്‍ഡ് കശ്‌മീര്‍ ബാങ്ക് ലിമിറ്റഡിനെയും ലഡാക്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും നിയോഗിച്ചു.
ജമ്മു കശ്‌മീര്‍ പുനസംഘടന നിയമ പ്രകാരം ജമ്മു കശ്‌മീരിനെ പുനസംഘടിപ്പിച്ച് ജമ്മു കശ്‌മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കികൊണ്ട് ഓഗസ്റ്റ് എട്ടിന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ആര്‍ബിഐ അറിയിച്ചു.