ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വ്യാഴാഴ്ച നീക്കം ചെയ്യും. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജമ്മുകശ്മീര്‍ ഭരണകൂടമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പ്രത്യേക പദവി എടുത്ത് കളഞ്ഞിനെ തുടര്‍ന്ന് കശ്മീരില്‍ വ്യാപക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പല നിയന്ത്രണങ്ങളും എടുത്ത് കളഞ്ഞെങ്കിലും ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ക്ക് വലിയ രീതിയില്‍ വിലക്ക് തുടരുകയാണ്.