ശ്രീനഗര്‍: ജമ്മു കശ്‌മീരിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മൂന്ന് എസ്.എസ്.ബി ജവാൻമാര്‍ക്കും ഒരു പൊലീസ് കോൺസ്റ്റബിളിനുമാണ് പരിക്കേറ്റത്. ശ്രീനഗറിലെ നൗഹട്ട പ്രദേശത്ത് ബുധനാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.
ജമ്മു കശ്‌മീര്‍ പൊലീസ് കോൺസ്റ്റബിൾ അബ്‌ദുൽ മജീദ്, എസ്.എസ്.ബി സബ് ഇൻസ്പെക്‌ടർ അനുരാഗ് റാവു, എസ്.എസ്.ബി കോൺസ്റ്റബിൾമാരായ സനന്ത കുമാർ, ദുർഗേഷ് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.