ലഡാക്ക്: ആറാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, 18,000 അടി ഉയരത്തിൽ യോഗ ചെയ്യുന്ന ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) സേനയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായി. ലഡാക്കിലെ മഞ്ഞ് മൂടിയ മല നിരകളിൽ പ്രാണായാമവും സൂര്യ നമസ്കാരവും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.



നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ജനങ്ങളെ അണുബാധക്കെതിരെ പേരാടുന്നതിന് ശക്തമാക്കുന്നതിൽ യോഗക്ക് വലിയ പ്രധാന്യം ഉണ്ടെന്നാണ് വിലയിരുത്തൽ. വീട്ടിൽ യോഗ, കുടുംബത്തോടൊപ്പെ യോഗ എന്നതാണ് ഈ വർഷത്തെ യോഗയുടെ പ്രമേയം.