ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ 'ഫിറ്റ് ഇന്ത്യ' മിഷന്‍റെ ഭാഗമായി രാജസ്ഥാനിലെ ബിക്കാനീറിലും ജോധ്പൂരിലും 100 കിലോമിറ്റര്‍ വേഗ നടത്തം സംഘടിപ്പിച്ചു. ഐടിബിപി മേധാവി എസ്എസ് ദേശ്‌വാളാണ് നടത്തത്തിന് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്‌ച ആരംഭിച്ച നടത്തം ശനിയാഴ്‌ച അവസാനിക്കും. സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നടത്തത്തില്‍ പങ്കെടുക്കുന്നുണ്ട്. സേന അംഗങ്ങളില്‍ ആത്മവിശ്വാസവും ശാരീരികശേഷി വളര്‍ത്താനുമാണ് നടത്തം ഏര്‍പ്പെടുത്തുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഐടിബിപി സേന ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. 90,000 അംഗങ്ങളാണ് സേനയിലുള്ളത്.
'ഫിറ്റ് ഇന്ത്യ' യുടെ ഭാഗമായി ഐടിബിപി മേധാവി വേഗ നടത്തം സംഘടിപ്പിച്ചു - 'ഫിറ്റ് ഇന്ത്യ' മിഷന്‍
ഐടിബിപി മേധാവി എസ്എസ് ദേശ്‌വാളാണ് നടത്തത്തിന് നേതൃത്വം നല്‍കുന്നത്.