പൂനെ : മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം താങ്ങാനാവാതെ യുവ ഐടി വിദഗ്ദൻ തൂങ്ങിമരിച്ചു. ഹിഞ്ചാവാഡി ഐടി പാർക്ക് ഉദ്യോഗസ്ഥൻ ചേതൻ ജയലെ എന്ന 26 കാരനാണ് കഴിഞ്ഞ ബുധനാഴ്ച വാടകവീട്ടിൽ ആത്മഹത്യ ചെയ്തത്. ചേതന്‍റെ ആത്മഹത്യാക്കുറിപ്പിൽ രണ്ട് മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് ചതുർശ്രിങ്കി പൊലീസ് അറിയിച്ചു. ബുധനാഴ്ച അവധിയെടുത്ത ചേതൻ സഹപ്രവർത്തകർ പുറത്ത് പോയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരിൽ ഒരാൾ ലണ്ടനിലും മറ്റൊരാൾ പൂനെയിലുമാണ് ജോലി ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.
പൂനെയിൽ യുവ ഐടി വിദഗ്ദൻ ആത്മഹത്യ ചെയ്തു
രണ്ട് മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പൂനെ : മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം താങ്ങാനാവാതെ യുവ ഐടി വിദഗ്ദൻ തൂങ്ങിമരിച്ചു. ഹിഞ്ചാവാഡി ഐടി പാർക്ക് ഉദ്യോഗസ്ഥൻ ചേതൻ ജയലെ എന്ന 26 കാരനാണ് കഴിഞ്ഞ ബുധനാഴ്ച വാടകവീട്ടിൽ ആത്മഹത്യ ചെയ്തത്. ചേതന്‍റെ ആത്മഹത്യാക്കുറിപ്പിൽ രണ്ട് മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് ചതുർശ്രിങ്കി പൊലീസ് അറിയിച്ചു. ബുധനാഴ്ച അവധിയെടുത്ത ചേതൻ സഹപ്രവർത്തകർ പുറത്ത് പോയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരിൽ ഒരാൾ ലണ്ടനിലും മറ്റൊരാൾ പൂനെയിലുമാണ് ജോലി ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.
https://www.etvbharat.com/english/national/state/maharashtra/it-employee-hangs-self-names-two-colleagues-in-suicide-note-1/na20190412233751353
Conclusion: