ETV Bharat / bharat

ചന്ദ്രയാന്‍ 2; മൂന്നാം ചാന്ദ്ര ഭ്രമണപഥ മാറ്റം വിജയകരം

ഇന്ത്യന്‍ സമയം രാവിലെ 9 04നാണ് മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം തുടങ്ങിയത് . പേടകത്തിന് 1190 സെക്കന്‍റുകള്‍ കൊണ്ടുതന്നെ ഭ്രമണപഥമാറ്റം പൂര്‍ത്തികരിക്കുവാന്‍ സാധിച്ചു

ചന്ദ്രയാന്‍ 2 ; മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരം
author img

By

Published : Aug 28, 2019, 11:27 AM IST

ബംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2ന്‍റെ മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരമെന്ന് ഐ എസ് ആര്‍ ഒ. ഇന്ത്യന്‍ സമയം രാവിലെ 9 04നാണ് ചാന്ദ്ര ഭ്രമണപഥമാറ്റം തുടങ്ങിയത്.1190 സെക്കന്‍റുകള്‍ കൊണ്ടുതന്നെ ഭ്രമണപഥമാറ്റം പൂര്‍ത്തികരിക്കുവാന്‍ സാധിച്ചുവെന്ന് ഐ എസ് ആര്‍ ഒ മേധാവികള്‍ അറിയിച്ചു.

അടുത്ത ഭ്രമണപഥമാറ്റം മറ്റന്നാള്‍ വൈകുന്നേരം നടക്കും. നേരത്തെ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ രണ്ടിനാണ് വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററില്‍ നിന്നും വേര്‍പ്പെടുന്നത്. പിന്നീട് ചന്ദ്രനു ചുറ്റും 100x30 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് ലാന്‍ഡിങ് നടത്താനാണ് ഐ എസ് ആര്‍ ഒ തീരുമാനം.

Intro:Body:

Indian Space Research Organisation (ISRO): Third Lunar bound orbit maneuver for Chandrayaan-2 spacecraft was performed successfully today at 0904 hours IST (India Standard Time).

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.