ETV Bharat / bharat

ഐഎസ്ആര്‍ഒ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സർവേഷണൽ സയൻസുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു

author img

By

Published : Jun 7, 2020, 8:36 AM IST

ഐഎസ്ആര്‍ഒ സയന്‍റിഫിക് സെക്രട്ടറി ആർ. ഉമാമഹേശ്വരനും എആര്‍ഐഇഎസ് ഡയറക്ടർ പ്രൊഫ.ദിപങ്കർ ബാനർജിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ISRO  Aryabhatta Research Institute  Memorandum of Understanding  Dipankar Banerjee  ഐഎസ്ആര്‍ഒ  ആര്യഭട്ട റിസേര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്  ബഹിരാകാശം  ധാരണാപത്രം ഒപ്പിട്ടു  ഏരീസ്
ഐഎസ്ആര്‍ഒ

ചെന്നൈ: സ്‌പേസ് സിറ്റുവേഷണല്‍ അവയര്‍നെസ്, ജ്യോതിശാസ്ത്രം എന്നീ മേഖലകളിലെ സഹകരണത്തിനായി ഐഎസ്ആര്‍ഒയും ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സർവേഷണൽ സയൻസും (എആര്‍ഐഇഎസ്) ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ബഹിരാകാശ അവശിഷ്ടങ്ങൾ പോലുള്ള ഗുരുതരമായ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ ‌ബഹിരാകാശ വസ്തുക്കളുടെ പരിക്രമണ ട്രാക്കിങ്, ബഹിരാകാശ കാലാവസ്ഥാ പഠനങ്ങൾ തുടങ്ങിയവ വേണം. ഇത് സാധ്യമാക്കാൻ സ്പേ‌സ് സിറ്റുവേഷണല്‍ അവയര്‍നെസും മാനേജ്മെന്‍റും ആവശ്യമാണ്. ജ്യോതിശാസ്ത്രം, സൗരശാസ്ത്രം, ബഹിരാകാശ പരിസ്ഥിതി എന്നീ മേഖലകളിലെ ഗവേഷണത്തെയും വികസനത്തെയും ആശ്രയിച്ചാണ് ബഹിരാകാശ പര്യവേഷണത്തിന്‍റെ ഭാവി. അതിനാല്‍ ഈ മേഖലകളിലെ സ്വാശ്രയത്വമാണ് ഇന്ത്യൻ ബഹിരാകാശ മേഖലയുടെ പുരോഗതിക്ക് പ്രധാനം.

ബഹിരാകാശ ഒബ്‌ജക്‌ട് ട്രാക്കിങിനായി ഒപ്റ്റിക്കൽ ടെലിസ്കോപ്പ് നിരീക്ഷണ സൗകര്യങ്ങൾ, ബഹിരാകാശ കാലാവസ്ഥയിലെ ആർ ആന്‍റ് ഡി പഠനങ്ങൾ, ജ്യോതിശാസ്ത്രം തുടങ്ങിയവയില്‍ ഐഎസ്ആര്‍ഒയും എആര്‍ഐഇഎസും തമ്മിലുള്ള ഭാവി സഹകരണത്തിന് ഈ ധാരണാപത്രം വഴിയൊരുക്കും. ഐഎസ്ആര്‍ഒ സയന്‍റിഫിക് സെക്രട്ടറി ആർ. ഉമാമഹേശ്വരനും എആര്‍ഐഇഎസ് ഡയറക്ടർ പ്രൊഫ.ദിപങ്കർ ബാനർജിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.