ബെംഗളൂരു: ചന്ദ്രയാൻ 2ന്‍റെ വിക്രം ലാൻഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഇസ്രോ. ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ലാൻഡര്‍ ചരിഞ്ഞുവീണ നിലയിലാണ്. ലാൻഡറുമായുള്ള വാര്‍ത്താവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇസ്രോ അറിയിച്ചു.
വിക്രം ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്നും ലാൻഡറിന്‍റെ തെര്‍മല്‍ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയെന്നും ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.