ETV Bharat / bharat

ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്സ് സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

author img

By

Published : Jul 8, 2020, 8:34 PM IST

താനിപ്പോള്‍ ആരോഗ്യവാനാണെന്നും കൊവിഡ് പരിശോധന ഫലം ലഭിക്കും വരെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു

covid
covid

ജറുസലേം: കൊവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സംശയിക്കുന്നതിനാല്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്‌സ്. താനിപ്പോള്‍ ആരോഗ്യവാനാണെന്നും കൊവിഡ് പരിശോധന ഫലം ലഭിക്കും വരെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു. വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിലേക്ക് ഇസ്രായേല്‍ കടന്ന ഈ സമയത്താണ് പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. പകർച്ചവ്യാധി ശമിപ്പിക്കാൻ പൊതുജനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ സർക്കാർ ഈ ആഴ്ച വീണ്ടും ഏർപ്പെടുത്തി. ഒത്തുചേരലുകൾ പരിമിതപ്പെടുത്തി, സ്വീകരണ ഹാളുകൾ, റെസ്റ്റോറന്‍റുകള്‍, ബാറുകൾ, തിയ്യേറ്ററുകൾ, ഫിറ്റ്നസ് സെന്‍ററുകള്‍, കുളങ്ങൾ എന്നിവ വീണ്ടും അടച്ചുപൂട്ടാനും ഉത്തരവിട്ടു. നിലവിൽ ഇസ്രയേലില്‍ 1000 പുതിയ കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.