നേപ്പാൾ വ്യക്തമായും ഇന്ത്യയിൽ നിന്ന് അകന്നുപോകുകയാണ്. നേപ്പാളിന്‍റെ പുതിയ ഭൂപടം പുറത്തിറക്കിയതിനാലാണ് തന്നെ പുറത്താക്കാൻ ഇന്ത്യ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി കെപി ഒലി ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചു. ഭരണഘടനാ ഭേദഗതിയിലൂടെ നേപ്പാൾ ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡ് ജില്ലയിലെ ഇന്ത്യൻ പ്രദേശത്തെ 400 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് അവകാശപ്പെടുന്നത്. മുതിർന്ന സഹപ്രവർത്തകരും മുൻ പ്രധാനമന്ത്രിമാരുമായ പുഷ്പ കമൽ ദഹാൽ പ്രചന്ദ, മാധവ് കുമാർ, ഝാൽ നാഥ് ഖനാൽ തുടങ്ങിയവർ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തില്‍ ഒലിയെ ചോദ്യം ചെയ്‌തിരുന്നു. ഇന്ത്യക്കെതിരായ വിശ്വസനീയമായ തെളിവുകൾ ഹാജരാക്കാനാണ് ഒലിയോട് അവർ ആവശ്യപ്പെട്ടത്. പരാജയപ്പെട്ടാല്‍ പ്രധാനമന്ത്രി സ്ഥാനവും പാർട്ടി സ്ഥാനവും രാജിവെക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഇന്ത്യയും നേപ്പാളും തമ്മിലുള്ള അടുത്ത ബന്ധത്തെയും ഇത് അടിവരയിടുന്നു. പ്രധാനമന്ത്രി ഒലിയുടെ കൈകളിൽ അധികാരം കുമിഞ്ഞു കൂടുന്നതിലൂടെയാണ് പ്രശ്‌നങ്ങൾ വരുന്നതെന്നാണ് പ്രധാന ആരോപണം. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തന്നെയും പാര്‍ട്ടിയെയും ഒലി ആത്മവിശ്വാസത്തിലെടുക്കാറില്ലെന്ന് പാർട്ടിയുടെ സഹ ചെയർമാനായ പ്രചന്ദ കുറ്റപ്പെടുത്തുന്നു. പാർട്ടിയുടെ വിദേശ നയം കൈകാര്യം ചെയ്യുന്ന മാധവ് നേപ്പാളിനെ അഭിപ്രായത്തെ മാനിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുമായി കഴിഞ്ഞ മാസം ഒലി യോഗം ചേർന്നിരുന്നു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി രണ്ട് പ്രധാന പാർട്ടി സ്ഥാനങ്ങളാണ് ഒലി വഹിക്കുന്നത്. ഒപ്പം ഭരണ-സാമ്പത്തിക ശക്തികളിൽ ഭൂരിഭാഗവും തന്‍റെ കൈകളിൽ കേന്ദ്രീകരിക്കാനും ഒലി ശ്രമിക്കുന്നു. കൊവിഡ്, അഴിമതിയെ തടയുക, വികസനം എന്നീ വിഷയങ്ങളിൽ ഒലി പരാജയപ്പെട്ടു. ഇത് സർക്കാരിനെയും പാർട്ടിയെയും ജനങ്ങളുടെ അപ്രീതിക്ക് പാത്രമാക്കി. എംസിസി പദ്ധതി പ്രകാരം നേപ്പാളിലേക്ക് യുഎസ് 500 മില്യൺ ഡോളർ സഹായം വാഗ്‌ദാനത്തെ ഒലി എതിർത്തിരിന്നു.
പ്രതിപക്ഷ നേതാക്കളെ വളർത്തിയെടുക്കുന്നതിലൂടെയും, ചൈനീസ് പിന്തുണ തേടുന്നതിലൂടെയും, ഇന്ത്യാ വിരുദ്ധ ദേശീയത ഉയർത്തിക്കൊണ്ടുവരുന്നതിലൂടെയും പാർട്ടിക്കുള്ളിലെ തന്‍റെ ഒറ്റപ്പെടലിനെ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നത്. 2015ൽ പുതിയ ഭരണഘടന തയ്യാറാക്കുന്ന സമയത്തും 2017ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിലും ഇപ്പോൾ മാപ്പ് വിഷയത്തിലും ഒലിയുടെ കാഴ്‌ചപ്പാട് വ്യത്യസ്‌തമായിരുന്നില്ല. പ്രതിപക്ഷ നേപ്പാളി കോൺഗ്രസ് പ്രസിഡന്‍റ് ആയ ഷേർ ബഹാദൂർ ദിയൂബയുടെ നിശബ്ദ പിന്തുണ ഒലിക്ക് ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ പ്രദേശത്തെ മാപ്പ് പ്രശ്‌നവും അവകാശവാദങ്ങളും ഇന്ത്യ വിരുദ്ധ നേപ്പാളി ദേശീയതയെ ഉപയോഗിച്ച് ദേശീയ നായകനായി ഉയർന്നുവരുന്നതിനും സ്വന്തം പാർട്ടിക്കകത്തും പുറത്തും വിമർശകരെ നിശബ്ദരാക്കുന്നതിനുമാണ് ഒലി ഉപയോഗിക്കുന്നത്.
വ്യക്തിപരമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും നേപ്പാളി ദേശീയതയെ വ്യക്തിപരമായി ഉപയോഗിക്കുന്നതിനും ഒലിയെ മൂന്ന് ഘടകങ്ങള്‍ സഹായിക്കുന്നത്. യുവത്വം നിറഞ്ഞ ആത്മവിശ്വാസമുള്ള വ്യക്തിത്വമുള്ള പുതിയ തലമുറ. ആത്മവിശ്വാസമുള്ള പുതിയ നേപ്പാളിന് അതിന്‍റെ സ്വത്വത്തെക്കുറിച്ച് നന്നായി ബോധമുണ്ട് എന്ന് അംഗീകരിക്കേണ്ടതുണ്ട്. ജനസംഖ്യയുടെ 65 ശതമാനത്തിലധികം വരുന്ന നേപ്പാളി യുവതലമുറ ജനാധിപത്യ സംവിധാനത്താൽ ശാക്തീകരിക്കപ്പെടുന്നു. ഇന്‍റർനെറ്റിലൂടെയും കുടിയേറ്റത്തിലൂടെയും ലോകത്തിലേക്ക് എത്തുന്ന അവര്‍, വിദ്യാസമ്പന്നരും, പ്രഗത്ഭരും ആത്മവിശ്വാസമുള്ളവരുമാണ്. ഇന്ത്യയുമായുള്ള സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങൾ അവരില്‍ മതിപ്പുളവാക്കുന്നില്ല. വികസനത്തിന്‍റെയും സുഖപ്രദമായ ജീവിതത്തിന്‍റെയും അഭിലാഷം നിറവേറ്റാൻ സഹായിക്കുന്നതിന് അവർ ഇന്ത്യയിലേക്ക് നോക്കുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി നേപ്പാളിൽ യുവാക്കളെ ആകർഷിക്കുന്ന രീതിയില്‍ വലിയ വികസന പദ്ധതികളൊന്നും ഇന്ത്യ ഏറ്റെടുത്തിരുന്നില്ല. നിസ്സംഗത, അഹങ്കാരം, നിർബന്ധിത നയതന്ത്രം എന്നിവയിലൂടെ നേപ്പാളിലെ ആഭ്യന്തര കാര്യങ്ങൾ സൂക്ഷ്‌മമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന രാജ്യമായിട്ടാണ് യുവജനത ഇന്ത്യയെ കാണുന്നത്. 2015 സെപ്റ്റംബറിൽ നേപ്പാളിലെ ഭരണഘടനാ പ്രക്രിയയിൽ ഇന്ത്യയുടെ ഇടപെടൽ, തുടർന്ന് അഞ്ച് മാസത്തേക്ക് സാമ്പത്തിക ഉപരോധത്തിലൂടെ സാധാരണ ജീവിതത്തെ തകർത്തത് ഇന്ത്യൻ സമീപനത്തിന്‍റെ സമീപകാല ഉദാഹരണങ്ങളായി നേപ്പാൾ കാണുന്നു. ഈ നയതന്ത്ര വീഴ്ചകൾ നേപ്പാളിലെ സാധാരണക്കാരെ ഇന്ത്യയില്‍ അകറ്റി. 2015 മുതൽ ഇന്ത്യ, നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും പ്രധാനമന്ത്രി ഒലിയുടെ നേതൃത്വത്തെയും അനുകൂലിച്ചിരുന്നില്ല. നേപ്പാളിൽ നിന്നുള്ള ശക്തമായ തിരിച്ചടി കണക്കിലെടുത്ത് നേപ്പാള്‍ ഭരണകൂടത്തോടുള്ള മനോഭാവം മയപ്പെടുത്താൻ ഇന്ത്യ ശ്രമിച്ചു. റോഡ്, റെയിൽ കണക്ഷനുകൾ, ഓയിൽ പൈപ്പ്ലൈൻ എന്നിവയുൾപ്പെടെ തീർപ്പുകൽപ്പിച്ചിട്ടില്ലാത്ത പല പദ്ധതികളും ത്വരിതപ്പെടുത്താനും ഇന്ത്യ ശ്രമിച്ചെങ്കിലും അത് നേപ്പാള്‍ ഭരണകൂടത്തിലോ നേപ്പാളിന്‍റെ ഇന്ത്യൻ വിരുദ്ധ ദേശീയതയുടെ നിലപാടിലോ വലിയ സ്വാധീനം ചെലുത്തിയതായി തോന്നുന്നില്ല.
നേപ്പാളിലെ ഇന്ത്യ വിരുദ്ധ വികാരം ചൈന പൂർണ്ണമായും ഉപയോഗപ്പെടുത്തി. ചൈനീസ് തുറമുഖങ്ങളിലൂടെ നേപ്പാളിന് ഇതര വ്യാപാര ഗതാഗത മാർഗം വാഗ്‌ദാനം ചെയ്യുകയും ബെൽറ്റ് ആൻഡ് റോഡ് സംരംഭം (ബിആർഐ) പദ്ധതികളിലൂടെ നേപ്പാളിലെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുകയും ചെയ്‌തു. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ, മുഴുവൻ രാഷ്ട്രീയ മേഖലകളിലെയും വരേണ്യരെ ആകർഷിച്ചുകൊണ്ട് ചൈന നേപ്പാളിലെ രാഷ്ട്രീയ അഴിമതിയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഒലി സർക്കാരിനെ സുസ്ഥിരമാക്കുന്നതിനും, അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതിനുമായി നേപ്പാളിലെ ചൈനീസ് അംബാസഡര്‍ കഴിഞ്ഞ മാസങ്ങളിൽ നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ കണ്ടുമുട്ടുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
ശക്തമായ സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക ബന്ധങ്ങൾക്കിടയിലും നേപ്പാളിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിന് ഇന്ത്യക്ക് ബുദ്ധിമുട്ടായിരിക്കും. ഇന്ത്യയ്ക്ക് വേണ്ടത് നേപ്പാളുമായുള്ള സമീപനത്തിലെ പൂർണമായ മാറ്റവും, നേപ്പാളിന്‍റെ ഉയർന്നു വരുന്ന രാഷ്ട്രീയ തന്ത്രങ്ങളെ നയതന്ത്രം മുഖേന പുനക്രമീകരിക്കുന്നതുമാണ്. നേപ്പാളുമായുള്ള ഇന്ത്യയുടെ ഇടപെടലിന് ചൈന ഒരു വെല്ലുവിളി ഉയർത്തുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.