ETV Bharat / bharat

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് വൈകുന്നു; 6 മണി മുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ

സാങ്കേതിക പ്രശ്‌നം മൂലം ഐആര്‍ടിസി വെബ്‌സൈറ്റ് പ്രതികരിക്കാത്തതിനാലാണ് ആളുകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാത്തത്. 6 മണി മുതല്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചു

IRCTC website not opening  ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് വൈകുന്നു  6 മണിമുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ  , booking for 15 special trains pushed to 18:00 hours now  IRCTC
ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് വൈകുന്നു; 6 മണിമുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ
author img

By

Published : May 11, 2020, 6:28 PM IST

ന്യൂഡല്‍ഹി: നാളെ മുതല്‍ ആരംഭിക്കാനിരുന്ന ട്രെയിനുകള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ് വൈകുന്നു. സാങ്കേതിക പ്രശ്‌നം മൂലം ഐആര്‍ടിസി വെബ്‌സൈറ്റ് പ്രതികരിക്കാത്തതിനാലാണ് ആളുകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാത്തത്. നേരത്തെ ഇന്ന് വൈകുന്നേരം 4 മണി മുതലാണ് ടിക്കറ്റ് ബുക്കിംഗ് നിശ്ചയിച്ചിരുന്നത്. 6 മണി മുതല്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് വെബ്‌സൈറ്റ് പ്രതികരിക്കാത്തതെന്ന് അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല. ഡാറ്റ അപ്‌ലോഡ് ചെയ്യുകയാണെന്നും യാത്രക്കാര്‍ ദയവായി കാത്തിരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വൈകുന്നേരം 4 മണി വരെ നാളെ മുതല്‍ പുനരാരംഭിക്കുന്ന ട്രെയിനുകളുടെ പേരോ, സമയക്രമമോ ഇതുവരെ പരസ്യപ്പെടുത്തുവാന്‍ റെയില്‍വെക്ക് കഴിഞ്ഞിട്ടില്ല.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.