ന്യൂഡല്‍ഹി: ഐ എന്‍ എക്സ് മീഡിയ കേസില്‍ സി ബി ഐ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തിന്‍റെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി വിചാരണ കോടതി വിധിക്കെതിരെയാണ് ചിദംബരം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ ചിദംബരത്തെ സി ബി ഐ ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാക്കും.
അഞ്ചു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് സിബിഐ നേരത്തെ ആവശ്യപ്പെട്ടെങ്കിലും ഡൽഹി റോസ് അവന്യൂ കോടതി ഇന്ന് വരെ മാത്രമാണ് കസ്റ്റഡി അനുവദിച്ചത്. സിബിഐ കസ്റ്റഡി അപേക്ഷയെ എതിർക്കുന്നുവെങ്കിലും, കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കസ്റ്റഡിയിൽ തുടരാൻ സന്നദ്ധനാണെന്നും നേരത്തെ ചിദംബരം കോടതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 21-നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ വസതിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.