ശ്രീനഗർ: ജമ്മു കശ്മീരിലെ ഇന്‍റർനെറ്റ് വിലക്ക് മാർച്ച് നാല് വരെ നീട്ടും. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇന്‍റർനെറ്റ് ഉപയോഗിക്കുന്നെന്ന് ആരോപിച്ചാണ് അധികൃതരുടെ നീക്കം. തീവ്രവാദ പ്രവർത്തനങ്ങൾക്കും ദേശ വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഇന്‍റർനെറ്റ് ഉപയോഗിക്കുന്നെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്ര പറഞ്ഞു.
കഴിഞ്ഞ മാസമാണ് പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് ടുജി സേവനങ്ങൾ കശ്മീരിൽ ലഭ്യമായിത്തുടങ്ങിയത്. എന്നാൽ സമൂഹ മാധ്യമങ്ങൾക്ക് വിലക്ക് തുടരുകയായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ അഞ്ചുമാസമാണ് ഇന്‍റർനെറ്റ് പൂർണമായും റദ്ദാക്കിയിരുന്നത്. അതേസമയം ഇന്‍റർനെറ്റ് വിലക്കിൽ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.