ആദ്യ മാതൃ ദിനം
അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയില്‍ ജനിച്ച അന്ന മേരി ജാര്‍വിസാണ് ലോക മാതൃ ദിനം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത്. സ്വന്തം അമ്മയെ ആദരിക്കാനായാണ് അവർ ഇങ്ങനെയൊരു ദിനം ആദ്യമായി സംഘടിപ്പിച്ചത്. അന്ന മേരി ജാർവിസിന്‍റെ അശ്രാന്ത പരിശ്രമത്തെത്തുടർന്ന് അമേരിക്കൻ ഐക്യനാടുകളുടെ 28-ാമത്തെ പ്രസിഡന്‍റ് തോമസ് വുഡ്രോ വിൽസൺ 1914 മെയ് 9ന് പ്രഖ്യാപനത്തിലൂടെ അമേരിക്കയില്‍ മാതൃ ദിനം എന്നത് ഒരു യാഥാർഥ്യമാക്കി. തുടര്‍ന്ന് അമേരിക്കൻ ഐക്യനാടുകളിൽ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച അമ്മമാരോടുള്ള സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും സൂചകമായി ദേശീയ അവധിദിനമായി ആചരിക്കാന്‍ ആരംഭിച്ചു.
പിന്നീട് മാതൃദിനം എന്ന ആശയം കുത്തക വ്യവസായങ്ങള്‍ തങ്ങളുടെ സ്വാര്‍ഥ ലാഭത്തിനായി ചൂഷണം ചെയ്യുകയാണെന്ന് തിരിച്ചറിഞ്ഞ അന്ന ജാർവിസ് മാതൃദിനം പിന്‍വലിക്കണം എന്ന ആവശ്യവുമായി മറ്റൊരു മുന്നേറ്റത്തിനും നേതൃത്വം നൽകുകയുണ്ടായി. 25 കൊല്ലങ്ങള്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ആയിരുന്ന അന്ന ജാർവിസിന്‍റെ അമ്മക്കായി 1908 മെയ് 10ന് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ ഒരു പൊതു ചടങ്ങ് നടത്തി. പങ്കെടുത്ത എല്ലാവർക്കുമായി 500 വെള്ള കാർണേഷനുകൾ സംഭാവന നല്‍കിയാണ് അന്ന് അവര്‍ ഔദ്യോഗികമായി മാതൃദിനം ആചരിച്ചത്.
കെടാനാളമായി അമ്മയുടെ സ്നേഹം
കരുതലിന്‍റെയും സുരക്ഷയുടെയും അണയാത്ത നാളങ്ങളാണ് ഓരോ കുട്ടികൾക്കും ലഭിക്കുന്ന അമ്മയുടെ സ്നേഹം. ഈ സ്നേഹത്തിലൂടെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആഘോഷമായി മാറ്റാനും കഴിയും. അമ്മയുടെ കണ്ണുകളിലെ വാത്സല്യം ഏത് തരത്തിലുള്ള പ്രണയത്തെയും മറികടക്കുന്നതാണ്. അവളുടെ കുടുംബത്തെ പരിപാലിക്കുന്നതിൽ വരുന്ന എല്ലാ തടസങ്ങളെയും തരണം ചെയ്യുവാൻ അവൾക്ക് കഴിയും. ലോക്ക് ഡൗൺ നാളുകളില്‍ അമ്മമാരുടെ ജീവിതങ്ങള്‍ ഒഴിച്ച് മറ്റ് എല്ലാവരുടെയും ജീവിതം മാറിക്കഴിഞ്ഞിരിക്കുന്നു. എന്നും മാറ്റമില്ലാതെ തുടരുന്നതാണ് അവളുടെ സ്നേഹവും കരുതലും.
ലോക്ക് ഡൗൺ ആകാത്ത മാതൃസ്നേഹം
ഏപ്രിൽ 10, 2020: ലോക്ക്ഡൗൺ മൂലം അകപ്പെട്ടു പോയ മകനെ വീട്ടിലെത്തിക്കാൻ അമ്മ സ്‌കൂട്ടറില്‍ സഞ്ചരിച്ചത് 1,400 കിലോമീറ്റർ
കർശനമായ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ഒരു സ്‌കൂൾ അധ്യാപിക തന്‍റെ മകനെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി 1,400 കിലോമീറ്ററാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചത്. മകൻ ആന്ധ്രാപ്രദേശിലെ നെല്ലൂർ പട്ടണത്തിൽ കുടുങ്ങിക്കിടന്നപ്പോഴാണ് നിസാമാബാദിലെ ബോധനില്‍ അധ്യാപികയായ റസിയ ബീഗം കഠിനമായ ഈ യാത്രക്ക് തുനിഞ്ഞത്. പൊലീസിൽ നിന്ന് അനുമതി കത്ത് നേടിയിരുന്ന അധ്യാപികയെ പലയിടത്തും തടഞ്ഞെങ്കിലും യാത്ര ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അധികാരികളെ ബോധ്യപ്പെടുത്താൻ ആ അമ്മക്ക് സാധിച്ചു. ഇന്‍റർമീഡിയറ്റ് വിദ്യാർഥിയായ റസിയയുടെ മകൻ നിസാമുദ്ദീൻ ഒരുഡോക്ടറാകാനാണ് ആഗ്രഹിക്കുന്നത്. തിരികെ എത്തിയതിന് ശേഷം നിസാമുദ്ദീൻ ഹൈദരാബാദിലെ ഒരു കോച്ചിങ് അക്കാദമിയിൽ ചേരുകയും ചെയ്‌തു.
കൊവിഡ് ബാധിതയായ എണ്‍പത്തിയാറുകാരി ഗോദാവരി ആരോഗ്യത്തോടെ വീട്ടിലെത്തി
എണ്‍പത്തിയാറുകാരിയായ ഗോദാവരി കങ്കാനി മാഹിമിലെ എസ്എൽ രഹെജ ആശുപത്രിയിൽ 17 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി. ആശുപത്രി വാസത്തില്‍ 12 ദിവസം ഗോദാവരി തീവ്ര പരിചരണ വിഭാഗത്തിലാണ് കഴിഞ്ഞത്. കൊറോണ അണുബാധ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുടുംബത്തിൽ ഗോദാവരി മാത്രമല്ല ഉണ്ടായിരുന്നത്. അവരുടെ 55 വയസുള്ള മകൻ ഹരീശും മൂത്ത മരുമകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. കുടുംബാംഗങ്ങളില്ലാതെ ഗോദാവരി മുമ്പൊരിക്കലും തനിച്ചു താമസിച്ചിട്ടില്ല. എന്നാൽ ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ ഈ അമ്മയെ ഐസിയുവിൽ ഏകാന്തതക്ക് വിട്ടുകൊടുക്കാതെയാണ് പരിപാലിച്ചത്.
ഏപ്രിൽ 9, 2020: നഴ്‌സായ അമ്മയെ കാണാൻ ആശുപത്രിക്ക് പുറത്തെത്തിയ മകളെ കണ്ട് അമ്മ വിതുമ്പി
കർണാടകയിൽ കൊവിഡിനോട് പോരാടുന്ന ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബങ്ങളും നേരിടുന്ന വൈകാരിക നിമിഷങ്ങളിലാണ് ഈ ദൃശ്യങ്ങളിൽ കാണാനാവുക. വടക്കൻ കർണാടകയിലെ ബെലഗാവിയിലെ ഒരു ആശുപത്രിക്കുള്ളിൽ നിൽക്കുന്ന നഴ്‌സായ അമ്മയെ നോക്കി അച്ഛന്‍റെ മോട്ടോർസൈക്കിളില്‍ ഇരുന്ന് ഒരു കൊച്ചു പെൺകുട്ടി പൊട്ടി കരഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിന്‍റെ മുൻനിരയില്‍ നിന്നിരുന്ന ആ നഴ്‌സ് അമ്മ 15 ദിവസത്തോളമായി വീട്ടിൽ പോയിരുന്നില്ല.
ഏപ്രിൽ 18, 2020: കർണാടകയിലെ ബെലഗവിയിൽ 21 ദിവസത്തിനുശേഷം നഴ്‌സായ അമ്മയും മകളും ഒരുമിച്ചു കണ്ടു.
ഏപ്രിൽ 13, 2020: പ്രസവത്തിന് ശേഷം ലീവെടുക്കാതെ കുഞ്ഞിനൊപ്പം കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥയായ ജി ശ്രീജന ജോലിയില്‍ പ്രവേശിച്ചു. പ്രസവത്തിന് തൊട്ടുമുമ്പ് വരെ ഓഫീസിൽ ജോലി ചെയ്‌തിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ശ്രീജന ഒരു ആൺകുഞ്ഞിനെ പ്രസവിച്ച് 22 ദിവസത്തിനുള്ളിലാണ് ജോലിയിൽ തിരിച്ചെത്തിയത്.
കൊവിഡ് കാലത്തെ ഒരു മാതൃദിനാഘോഷം
* നിങ്ങൾ കുടുംബത്തോടൊപ്പം അല്ലെങ്കിൽ നിങ്ങളുടെ അമ്മയ്ക്ക് ഒരു വീഡിയോ കോൾ ചെയ്യുക
• അമ്മക്ക് ഒരു കത്ത് എഴുതുക.
* വീട്ടിൽ ലഭ്യമായ കരകൗശല വസ്‌തുക്കൾ ഉപയോഗിച്ച് അമ്മക്ക് സമ്മാനങ്ങൾ തയ്യാറാക്കുക.
* മാതൃദിനത്തില്‍ വീട്ടിലെ പാചകം ഏറ്റെടുക്കാം
പൊതുവേ എത്ര ശക്തരും അശ്രാന്തരുമാണ് അമ്മമാര്‍ എന്നതിന്‍റെ ചില ഉദാഹരണങ്ങളാണ് നാം മുകളില്‍ വായിച്ചത്. നിലവിലെ പ്രതികൂല സാഹചര്യങ്ങളില്‍ പോലും അമ്മമാർ എങ്ങനെ ശക്തമായാണ് മുന്നോട്ട് പോകുന്നതെന്നത് ഈ ഉദാഹരണങ്ങൾ തെളിയിക്കുന്നു. വീട്ടിലുള്ള മക്കൾക്ക് അവസരങ്ങളുടെ ലോകമാണ് അമ്മമാർ തുറന്നു കൊടുക്കുന്നത്. വീട്ടിലെ കുടുംബാംഗങ്ങളുടെ ഇഷ്‌ട ഭക്ഷണം തയ്യാറാക്കാനും, വീട്ടിലെ മറ്റ് ജോലികൾ, കുട്ടികളുടെ പഠിത്തം, അവരുടെ വിനോദങ്ങൾ എന്നിവയിൽ ഒരുപോലെ പങ്കെടുക്കുന്നുണ്ട്. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ അമ്മമാരുടെ മേലുള്ള ഭാരം ഇരട്ടിയായി അല്ലെങ്കിൽ എന്നെ മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. വീട്ടിലിരുന്ന് വീട്ടിലെയും ഓഫീസിലെയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയാണ് ഈ അമ്മമാർ.
അമ്മമാരെ കുറിച്ചു മഹത് വ്യക്‌തിത്വങ്ങളുടെ വാക്കുകളിലൂടെ…
“മാതൃത്വത്തിന്‍റെ സ്വാഭാവിക അവസ്ഥ നിസ്വാർഥതയാണ്. നിങ്ങൾ ഒരു അമ്മയാകുമ്പോൾ നിങ്ങൾ ഇപ്പോഴുള്ള നിങ്ങളുടെ സ്വന്തം പ്രപഞ്ചത്തിന്‍റെ കേന്ദ്ര ബിന്ദു അല്ല. നിങ്ങൾ ആ സ്ഥാനം നിങ്ങളുടെ കുട്ടികൾക്ക് വിട്ടുകൊടുക്കുന്നു.”- ജെസീക്ക ലാഞ്ച്
“നിങ്ങളുടെ ഹൃദയത്തെ ആദ്യം നിറയ്ക്കുന്നത് അമ്മയാണ്.” - ആമി ടാൻ
“തന്‍റെ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് ഒരു അമ്മയ്ക്ക് അറിയാം, ഇനി അവള്‍ അത് സ്വയം കണ്ടില്ലെങ്കില്‍ പോലും.” - പ്രമോദ്യ അനന്ത ടോർ
“സ്വന്തം അമ്മയുടെ കൈകൾ മറ്റാരെക്കാളും ആശ്വാസദായകമാണ്.” - ഡയാന രാജകുമാരി
“എന്‍റെ അമ്മയുടെ മുഖം കണ്ടുകൊണ്ടും അതിനെ സ്നേഹിക്കുകയും ചെയ്‌തുകൊണ്ടാണ് ഞാൻ എന്‍റെ ജീവിതം ആരംഭിച്ചത്.” - ജോർജ്ജ് എലിയറ്റ്
“അമ്മ: എല്ലാ സ്നേഹവും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് അവിടെയാണ്.” - റോബർട്ട് ബ്രൌണിങ്
“ദൈവത്തിന് എല്ലായിടത്തും ഒരു സമയത്ത് എത്താൻ കഴിയില്ല, അതിനാൽ ദൈവം അമ്മയെ സൃഷ്ടിച്ചു.” - റൂഡ്‌യാർഡ് കിപ്ലിംഗ്
"നമ്മുടെ അമ്മമാർ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഒരാള്‍ക്ക് എത്ര വയസുണ്ടെങ്കിലും അവർക്ക് അമ്മയെ വേണം എന്നതാണ് സത്യം." - ഗോൾഡി ഹോൺ
“ലോകത്തിന് നിങ്ങൾ ഒരു വ്യക്തി മാത്രം ആയിരിക്കാം. എന്നാൽ നിങ്ങളുടെ അമ്മയെ സംബന്ധിച്ചെടുത്തോളം നിങ്ങൾ തന്നെയാണ് അവരുടെ ലോകം.” – ഡോ സൂയിസ്
“ഒരു തികഞ്ഞ അമ്മയാകാൻ ഒരു വഴിയുമില്ല, പക്ഷേ ഒരു നല്ല അമ്മയാകാന്‍ ദശലക്ഷക്കണക്കിന് വഴികളുമുണ്ട്.” - ജിൽ ചർച്ചിൽ
"ഞാൻ നിന്നെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യും, നീ പറയുന്ന ആരെയും, നീ പറയുന്ന ഏത് രീതിയിലും ഞാൻ നിന്നെ പരിപാലിക്കും. ഞാൻ ഇവിടെയുണ്ട്. ഞാൻ എന്‍റെ മുഴുവൻ ആത്മാവും നിന്നിലേക്ക് പകരുന്നു. ഞാൻ നിന്‍റെ അമ്മയാണ്." - മായ ആഞ്ചലോ