ETV Bharat / bharat

പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ ഇന്ന് ഇന്ത്യന്‍ തീരം അണയും

മാലിദ്വീപില്‍ നിന്നുള്ള 698 പ്രവാസികളാണ് ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ജലാശ്വയിലുള്ളത്. കൊവിഡിന് എതിരായ പോരാട്ടത്തില്‍ ഐക്യദാർഢ്യം പ്രകടിപ്പിച്ച് സേനയുടെ മറ്റ് കപ്പലുകളും യാത്രയില്‍ ഒപ്പം ചേർന്നു

author img

By

Published : May 10, 2020, 8:18 AM IST

ins jalashwa news  covid 19 news  ഐഎന്‍എസ് ജലാശ്വ വാർത്ത  കൊവിഡ് 19 വാർത്ത
ജലാശ്വ

ന്യൂഡല്‍ഹി: ലോകത്ത് എവിടെയുമുള്ള പ്രവാസികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ രാജ്യം കാണിക്കുന്ന പ്രതിബന്ധത ഉയർത്തിക്കാണിക്കുന്നതാണ് ഐ‌എൻ‌എസ് ജലാശ്വയുടെ ദൗത്യമെന്ന് നാവിക സേന. ശനിയാഴ്‌ച പ്രവാസികളായ ഇന്ത്യക്കാരെയും കൊണ്ട് മാലിദ്വീപില്‍ നിന്നും മടങ്ങിയ ജലാശ്വ ഞായറാഴ്‌ചയോടെ ഇന്ത്യന്‍ തീരം അണയും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വെച്ച് നാവികസേനയുടെ മറ്റ് യുദ്ധക്കപ്പലുകൾ ജലാശ്വക്ക് ഒപ്പം ചേർന്നു.

രാജ്യത്തിന്‍റെ ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഈ നീക്കം. മാലിദ്വീപില്‍ നിന്നുള്ള 698 പ്രവാസികളാണ് കപ്പലിലുള്ളത്. കൊവിഡ് 19-ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നതിന്‍റെ ഭാഗമായാണ് നാവിക സേനയുടെ മറ്റ് കപ്പലുകളും ജലാശ്വക്ക് ഒപ്പം ചേർന്നത്. അതേസമയം ഐഎന്‍എസ് മഗർ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള മറ്റൊരു ദൗത്യവുമായി മാലിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.