ETV Bharat / bharat

ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടിത്തം; ഉദ്യോഗസ്ഥന്‍ മരിച്ചു - ഐഎന്‍എസ് വിക്രമാദിത്യ

ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ ഡി എസ് ചൗഹാനാണ് മരിച്ചത്. കര്‍ണാടകയിലെ കര്‍വാര്‍ തുറമുഖത്തേക്ക് പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്.

ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ ഡി എസ് ചൗഹാന്‍
author img

By

Published : Apr 26, 2019, 8:56 PM IST

കര്‍ണാടക: ഇന്ത്യയിലെ ഏക വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയിലുണ്ടായ തീപിടിത്തത്തില്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ ഡി എസ് ചൗഹാനാണ് മരിച്ചത്. കര്‍ണാടകയിലെ കര്‍വാര്‍ തുറമുഖത്തേക്ക് പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്. ഡി എസ് ചൗഹാന്‍ സാഹസിക ഇടപെടലുകള്‍ നടത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ കര്‍വാറിലെ നേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രണവിധേയമായെന്നും കപ്പലിന് ഗുരുതരമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്നും നാവികസേന ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ നാവിക സേന ഉത്തരവിട്ടു.

Intro:Body:

ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടിത്തം; ഉദ്യോഗസ്ഥന്‍ മരിച്ചു

കര്‍ണാടക: ഇന്ത്യയിലെ ഏക വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയിലുണ്ടായ തീപിടിത്തത്തില്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ ഡി എസ് ചൗഹാനാണ് മരിച്ചത്. കര്‍ണാടകയിലെ കര്‍വാര്‍ തുറമുഖത്തേക്ക് പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്. ഡി എസ് ചൗഹാന്‍ സാഹസിക ഇടപെടലുകള്‍ നടത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ കര്‍വാറിലെ നേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രണവിധേയമായെന്നും കപ്പലിന് ഗുരുതരമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്നും നാവികസേന ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താനും ഉത്തരവിട്ടു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.