ന്യൂഡൽഹി: ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍റെ കണക്കുകൾ പ്രകാരം, 2020 മാർച്ച് ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ ഇന്ത്യയിൽ 420 കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷൻ (സിഐഎഫ്) റിപ്പോർട്ട് ചെയ്തതനുസരിച്ച് 2020 മാർച്ച് ഒന്ന് മുതൽ 2020 സെപ്റ്റംബർ 15 വരെ കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 3,941 ഫോൺ കോളുകൾ സിഐഎഫിന് ലഭിച്ചതായും സ്മൃതി ഇറാനി പറഞ്ഞു.