അമരാവതി: ആന്ധ്രാപ്രദേശില്‍ 11 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ 73 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ആന്ധ്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വർദ്ധനയുണ്ടായത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1300 ആയി. 29 പേര്‍ക്ക് രോഗം ഭേദമായി. 31 പേരുടെ ആരോഗ്യ നിലയില്‍ വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയാണ്. തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ആളുടെ കുടുംബത്തിലെ കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 ദിവസം ക്വാറന്‍റൈനിലായിരുന്നു ഈ കുടുംബം. കുട്ടിയെ വീട്ടില്‍ തന്നെയാവും ചികിത്സക്ക് വിധേയമാക്കുക. കൊവിഡ് വൈറസ് ബാധിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. അനന്തപുരം ജില്ലയിലെ 85 വയസുള്ള സ്ത്രീ സുഖം പ്രാപിക്കുകയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗുണ്ടൂരിലാണ്.
ആന്ധ്രയില്‍ 11 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ 73 പേര്‍ക്ക് കൊവിഡ് - corona deaths in Andhra
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആളുടെ കുടുംബത്തിലെ കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.