ETV Bharat / bharat

ഇന്‍ഡോറില്‍ കൊവിഡ്‌ ഭേദമായ പൊലീസ് ഉദ്യോഗസ്ഥന് വരവേല്‍പ്പ്; ഇന്നലെ 78 പേര്‍ക്ക്‌ കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു - covid treatment

ശനിയാഴ്‌ച 160 പേരാണ് മധ്യപ്രദേശില്‍ രോഗം ഭേദമായി ആശുപത്രി വിട്ടത്.

ഇന്‍ഡോറില്‍ കൊവിഡ്‌ ഭേദമായ പൊലീസ് ഉദ്യോഗസ്ഥന് വരവേല്‍പ്പ്  78 പേര്‍ക്ക്‌ കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു  indore  covid treatment  discharges from hospital after covid treatment
ഇന്‍ഡോറില്‍ കൊവിഡ്‌ ഭേദമായ പൊലീസ് ഉദ്യോഗസ്ഥന് വരവേല്‍പ്പ്
author img

By

Published : May 10, 2020, 9:33 AM IST

ഭോപ്പാല്‍: ഇന്‍ഡോറില്‍ കൊവിഡ്‌ ഭേദമായ പൊലീസ് ഉദ്യോഗസ്ഥന് വരവേല്‍പ്പ് നല്‍കി. 62 വയസായിരുന്നു ഇദ്ദേഹത്തിന്. മധ്യപ്രദേശ്‌ സര്‍ക്കാര്‍ മികച്ച ചികിത്സയാണ് കൊവിഡ്‌ ബാധിതര്‍ക്ക് നല്‍കുന്നത്. ഈ പ്രതിസന്ധിയെ നമ്മള്‍ ഒന്നിച്ച് നേരിടുമെന്നും രോഗബാധിതര്‍ ആശങ്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച 160 പേരാണ് മധ്യപ്രദേശില്‍ രോഗം ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും കൊവിഡ്‌ ചികിത്സക്കായി ആശുപത്രികളില്‍ എല്ലാ ക്രമീകരണങ്ങളും നടത്തുന്നുണ്ടെന്ന് ഇന്നലെ ആശുപത്രി വിട്ട 81 വയസുകാരൻ പറഞ്ഞു.

ജില്ലയില്‍ ശനിയാഴ്‌ച 78 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു. രണ്ട് കൊവിഡ്‌ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ജില്ലയിലെ കൊവിഡ്‌ ബാധിതരുടെ എണ്ണം 1,858 ആയി. ജില്ലയില്‍ രോഗബാധിതരായ 89 പേരാണ് ഇതുവരെ മരിച്ചതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 3,457 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതില്‍ 1,480 പേര്‍ക്ക് രോഗം ഭേദമായി. 211 കൊവിഡ്‌ മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.