ഇൻഡോർ: ജില്ലയിൽ 32 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ ആരോഗ്യ വകുപ്പ്. ഇതോടെ ജില്ലയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4,575 ആയി. ഇതിൽ 3,397 ഡിസ്ചാർജ് കേസുകളും 218 മരണങ്ങളും ഉൾപ്പെടുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 17,296 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ കൊവിഡ് കേസുകളുടെ എണ്ണം വെള്ളിയാഴ്ച 4,90,401 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.