ETV Bharat / bharat

ഇൻഡോറിലെ കൊവിഡ് രോഗികളുടെ എണ്ണം 3200 കടന്നു - കൊറോണ വൈറസ്

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചികിത്സയിലിരുന്ന രണ്ട് സ്‌ത്രികൾ അടക്കം മൂന്ന് പേർ കൊവിഡ് മൂലം മരിച്ചു.

Indore COVID-19 tally  Indore  Madya pradesh  coronavirus  economic activities  Lock down  covid cases in MP  ഭോപ്പാൽ  മധ്യപ്രദേശ്  കൊവിഡ് കേസ്  ഇൻഡോർ കൊവിഡ് സംഖ്യ  കൊവിഡ്  കൊറോണ വൈറസ്  ലോക്ക് ഡൗണിലെ ഇളവുകൾ
ഇൻഡോറിലെ കൊവിഡ് രോഗികളുടെ എണ്ണം 3200 കടന്നു
author img

By

Published : May 28, 2020, 4:32 PM IST

ഭോപ്പാൽ: ഇൻഡോറിൽ 24 മണിക്കൂറിനുള്ളിൽ 78 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇൻഡോറിലെ കൊവിഡ് രോഗികളുടെ എണ്ണം 3,260 ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചികിത്സയിലിരുന്ന രണ്ട് സ്‌ത്രികൾ അടക്കം മൂന്ന് പേർ കൊവിഡ് മൂലം മരിച്ചെന്ന് ഇൻഡോർ ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ സ്ഥിരീകരിച്ചു. ഇതോടെ ഇൻഡോറിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 122 ആയി. 1,555 പേർ രോഗത്തിൽ നിന്ന് മുക്തരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതിനെ തുടർന്ന് പരിമിതമായ രീതിയിൽ ജില്ലയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ആരംഭിച്ചു. കലക്‌ടറുടെ അനുമതിയോടെ പരിമിതമായ ഭക്ഷണശാലകളും ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റുകളും ഓൺലൈൻ ഡെലിവറി സേവനങ്ങളും പുനരാരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.