ന്യൂഡല്‍ഹി: ലോക്‌ഡൗണിന് ശേഷമുള്ള വിമാന സർവീസുകളില്‍ ആരോഗ്യ സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി ഇൻഡിഗോ. കൊവിഡ് വ്യാപന പശ്ചാത്തലം കണക്കിലെടുത്ത് നിശ്ചിത കാലയളവിലേക്ക് വിമാനത്തില്‍ ഭക്ഷണ സേവനവും ഉണ്ടാകില്ല. യാത്രാ സൗകര്യങ്ങളില്‍ കൊവിഡ് പരിശോധന അടക്കമുള്ള കാര്യങ്ങൾ ഉറപ്പ് വരുത്തും. ഇന്‍ഡിഗോ വിമാനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കും. ടെര്‍മിനലില്‍ നിന്നും യാത്രക്കാരെ അയക്കുന്ന ബസുകളില്‍ 50 ശതമാനം സീറ്റുകള്‍ മാത്രമേ ഉണ്ടാകുയെന്നും എയര്‍ലൈന്‍സ് അറിയിച്ചു. ലോക്‌ഡൗണ്‍ അവസാനിക്കുന്നതോടെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കുമെങ്കിലും ക്രമേണ സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നും എയര്‍ലൈസ് സിഇഓ റൊണോജോയ് ദത്ത് പറഞ്ഞു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് സുരക്ഷിതമായി യാത്ര ഒരുക്കുന്നതിനൊപ്പം ആരോഗ്യസുരക്ഷയും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക്‌ഡൗണിന് ശേഷം ആരോഗ്യ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് ഇൻഡിഗോ - indigo-plan-security-measures-after-lockdown-days
നിശ്ചിത കാലത്തേക്ക് വിമാനത്തില്‍ ഭക്ഷണ സേവനം ഉണ്ടാകില്ല. വിമാനം നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കും.