ന്യൂഡൽഹി: വർധിച്ചുവരുന്ന കൊവിഡ് പകർച്ച വ്യാധിക്കിടയിലും കേന്ദ്രസർക്കാരിന്‍റെ ആക്രമണം തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ക് ഡൗണിന്‍റെ ലക്ഷ്യം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് വ്യക്തമാണെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. ലോക്ക് ഡൗൺ പരാജയപ്പെട്ടതിന്‍റെ ഫലം രാജ്യം അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണിനെക്കുറിച്ചുള്ള തന്‍റെ പദ്ധതി പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സമ്മതിക്കും. മുൻകാലങ്ങളിൽ സ്വീകരിച്ച നടപടികളെ വിമർശിക്കുന്നില്ലെന്നും കൊവിഡ് -19 പകർച്ചവ്യാധിയെ നേരിടാൻ കേന്ദ്രം സ്വീകരിക്കാൻ പോകുന്ന ഭാവി തന്ത്രത്തെക്കുറിച്ച് വ്യക്തമായ വീക്ഷണം മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയും അവഗണിച്ച പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി മുതൽ ഈ പ്രതിസന്ധിയെക്കുറിച്ചുള്ള തന്‍റെ നിലപാട് മാറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് ധാരാളം പ്രശ്നങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യ മുമ്പും തൊഴിലില്ലായ്മ പ്രശ്‌നത്തിലൂടെ കടന്നുപോവുകയായിരുന്നു. ഇപ്പോൾ കൊവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ അത് കൂടുതൽ രൂക്ഷമായി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് പ്രയോജനമില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം ഈ സമയം പാവപ്പെട്ടവർക്ക് നേരിട്ട് പണം കൈമാറ്റം ചെയ്യേണ്ടതാണ് ആവശ്യം. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് കോൺഗ്രസ് നേതാക്കൾ നിരന്തരം അവരുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും അവരുടെ പ്രശ്നങ്ങളെക്കുറിച്ച് അറിയാൻ കൂടുതൽ ആളുകളുമായി സംവദിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ പിന്തുണ ആവശ്യമുള്ളതിനാൽ സംസ്ഥാനങ്ങൾക്ക് ഒറ്റയ്ക്ക് കൊവിഡ് വൈറസിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയുടെ കാര്യത്തിൽ പ്രത്യേകിച്ചും സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.