അഹമ്മദാബാദ്: ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് തന്നെ മാറ്റം സംഭവിച്ചുവെന്നും അന്താരാഷ്ട്ര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കുമെന്ന് ലോകം പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ അഭിനന്ദിക്കുന്നതിനായി ബിജെപി ഗുജറാത്ത് ഘടകം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവരെ ലോകം ബഹുമാനത്തോടെയാണ് നോക്കുന്നത്. ഹൗഡി മോദിക്ക് ശേഷം കണ്ടുമുട്ടിയ ലോക നേതാക്കള്‍ക്കിടയിലെല്ലാം ഹൗഡി മോദി ചര്‍ച്ചാ വിഷയമായിയെന്നും മോദി പറഞ്ഞു. നമ്മുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് എത്തിയത് തന്നെ ഏറെ സന്തോഷവാനാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.