ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 8,909 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,07,615 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,815 ആയി ഉയർന്നു.
നിലവിൽ രാജ്യത്ത് സജീവമായ രോഗികളുടെ എണ്ണം 1,01,497 ആണ്. 1,00,303 പേർക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 72,300 രോഗ ബാധിതരാണ് മഹാരാഷ്ട്രയിലുള്ളത്. തമിഴ്നാട്ടിലെ രോഗ ബാധിതരുടെ എണ്ണം 24,586 ആണ്.