തെലങ്കാന: കൊവിഡ് പരിശോധനകൾ വേഗത്തിലാക്കാൻ ആദ്യ മൊബൈൽ വൈറോളജി ലബോറട്ടറി ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്തു. ഐ ക്ലീൻ ആൻഡ് ഐ സേഫ് ഹോസ്‌പിറ്റലുമായി സഹകരിച്ച് ഡിഫൻസ് റിസർച്ച് ആന്‍ഡ് ഡവലപ്‌മെന്‍റ് ഓർഗനൈസേഷനാണ് മൊബൈല്‍ വൈറോളജി ലാബ് രൂപകല്‍പ്പന ചെയ്തത്. കേന്ദ്രമന്ത്രിമാരായ കിഷൻ റെഡ്ഡിയുടെയും സന്തോഷ് കുമാർ ഗാംഗ്‌വറിന്‍റെയും ഓൺലൈൻ സാന്നിധ്യത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലാബ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പരിശോധനയ്ക്കൊപ്പം വൈറസിനെക്കുറിച്ചുള്ള പഠനം, വാക്‌സിൻ വികസനം തുടങ്ങി വിവിധ ഗവേഷണ ആവശ്യങ്ങൾക്കും ലാബ് ഉപയോഗിക്കാം. ദിവസത്തിൽ 100 സാമ്പിളുകളെങ്കിലും പരിശോധിക്കാൻ കഴിയും. കൊവിഡ് -19 നെതിരെ പോരാടാൻ കഠിനമായി പരിശ്രമിക്കുന്ന എല്ലാവരോടും നന്ദി പറയുന്നതായി ഉദ്ഘാടന വേളയിൽ രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ വൈറോളജി ലാബ് ഹൈദരാബാദിൽ രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു - പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
ഐ ക്ലീൻ ആൻഡ് ഐ സേഫ് ഹോസ്‌പിറ്റലുമായി സഹകരിച്ച് ഡിഫൻസ് റിസർച്ച് ആന്‍ഡ് ഡവലപ്‌മെന്‍റ് ഓർഗനൈസേഷനാണ് മൊബൈല്‍ വൈറോളജി ലാബ് രൂപകല്‍പ്പന ചെയ്തത്