ന്യൂഡൽഹി: യാത്രക്കാരുടെ തിരക്ക് കുറയ്‌ക്കാൻ ക്ലോൺ സ്‌പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവെ. 40 ട്രെയിനുകളാണ് ഇന്ന് മുതൽ സർവീസ് ആരംഭിച്ചത്. സാധാരണ ട്രെയിനുകളിൽ പോകുന്ന വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം തന്നെയാകും ക്ലോൺ ട്രെയിനുകളിലും. മാർച്ചിലെ ലോക്ക് ഡൗണിൽ നിരവധി പേർ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഇവർ നഗരങ്ങളിലേക്കും വ്യവസായ കേന്ദ്രങ്ങളിലേക്കും തിരിച്ചുവരികയാണ്. ഇതാണ് രാജ്യത്തുടനീളം യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായത്.
യാത്രക്കാരുടെ തിരക്ക് കൂടുന്നു; ക്ലോൺ സ്‌പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവെ - ക്ലോൺ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവെ
40 ട്രെയിനുകളാണ് ഇന്ന് മുതൽ സർവീസ് ആരംഭിച്ചത്.