ETV Bharat / bharat

മെയ് 12 മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കും - റെയില്‍വെ മന്ത്രാലയം

ട്രെയിന്‍ സര്‍വീസ് Indian Railways
മെയ് 12 മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കും
author img

By

Published : May 10, 2020, 8:52 PM IST

Updated : May 10, 2020, 10:05 PM IST

20:49 May 10

മെയ് 11ന് വൈകിട്ട് നാല് മണി മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ന്യൂഡല്‍ഹി മുതല്‍ പ്രധാന നഗരങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ്

  • Indian Railways plans to gradually restart passenger train operations from 12th May, 2020, initially with 15 pairs of trains

    These trains will be run as special trains from New Delhi Station connecting 15 important cities of the countryhttps://t.co/tOvEFT1C8Z pic.twitter.com/dvdxKaxshM

    — Ministry of Railways (@RailMinIndia) May 10, 2020 " class="align-text-top noRightClick twitterSection" data=" ">

ന്യൂഡല്‍ഹി: മെയ് 12 മുതല്‍ ട്രെയിന്‍ സര്‍വീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. മെയ് 11ന് വൈകിട്ട് നാല് മണി മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് റെയില്‍വെ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. 

ഐആർ‌സി‌ടി‌സി വെബ്‌സൈറ്റിൽ (https://www.irctc.co.in/) മാത്രമേ ബുക്കിങ് സൗകര്യം ലഭ്യമാകൂ. ആദ്യഘട്ടത്തില്‍ ന്യൂഡല്‍ഹി മുതല്‍ തിരുവനന്തപുരം, സെക്കന്തരാബാദ്, ബെംഗളൂരു, ചെന്നൈ, ദില്‍ബര്‍ഗ്, അഗര്‍ത്തല, ഹൗറ, പാറ്റ്‌ന, ബിലാസ്‌പൂര്‍, ഭുവനേശ്വര്‍, മഡ്‌ഗോണ്‍, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു താവി തുടങ്ങിയ നഗരങ്ങളിലേക്കായിരിക്കും പ്രത്യേക ട്രെയിനുകൾ സര്‍വീസ് നടത്തുക. 

യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കും. പരിശോധനയ്‌ക്ക് ശേഷം മാത്രമേ റെയില്‍വെ സ്റ്റേഷനുകളിലൂടെ യാത്രക്കാരെ കടത്തിവിടൂ. കൂടാതെ രോഗലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ ട്രെയിനിൽ കയറാനും അനുവദിക്കൂ. അതേസമയം നിലവിലുള്ള ശ്രമിക് ട്രെയിനുകൾ തുടരുമെന്നും റെയില്‍വെ മന്ത്രാലയം വ്യക്തമാക്കി. 

Last Updated : May 10, 2020, 10:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.