ചെന്നൈ: തമിഴ്‌നാട്ടില്‍ 13 പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിച്ചു. സെപ്റ്റംബർ 12 മുതൽ ഇന്ത്യൻ റെയിൽവേ 40 പുതിയ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് വ്യക്തമാക്കിയിരുന്നു. ഇതിനായി സെപ്റ്റംബർ 10 മുതൽ റിസർവേഷൻ ആരംഭിക്കും. വെയ്‌റ്റിങ് ലിസ്റ്റില്‍ കൂടുതല്‍ പേര്‍ ഉള്ളിടത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്നും രാജ്യത്തൊട്ടാകെയുള്ള 230 ട്രെയിനുകള്‍ക്ക് പുറമെ 80 സ്‌പെഷ്യല്‍ ട്രെയിനുകളും ഉണ്ടാകുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ മാര്‍ച്ചിലെ ലോക്ക് ഡൗണിനുശേഷം മെയ് മുതലാണ് പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിച്ചത്.
തമിഴ്‌നാട്ടില്‍ 13 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ
രാജ്യത്തൊട്ടാകെയുള്ള 230 ട്രെയിനുകള്‍ക്ക് പുറമെ 80 സ്‌പെഷ്യല്‍ ട്രെയിനുകളും ഉണ്ടാകുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു