ETV Bharat / bharat

പശ്ചിമബംഗാളിലെ ട്രെയിൻ കോച്ചുകൾ ഇനി ഐസൊലേഷൻ വാർഡുകൾ - ഹൗറ

ഹൗറയിലെ 2500 ട്രെയിൻ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിക്കഴിഞ്ഞു.

Indian Railway  isolation coaches in WB  Howrah  ട്രെയിൻ കോച്ചുകൾ ഇനി ഐസൊലേഷൻ വാർഡുകൾ  ഹൗറ  ഇന്ത്യൻ റെയിൽവെ
പശ്ചിമബംഗാളിലെ ട്രെയിൻ കോച്ചുകൾ ഇനി ഐസൊലേഷൻ വാർഡുകൾ
author img

By

Published : Apr 10, 2020, 9:15 AM IST

കൊൽക്കത്ത: കൊവിഡ് പ്രതിരോധത്തിനായി ട്രെയിൻ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുകയാണ് ഇന്ത്യൻ റെയിൽവെ. ഹൗറയിലെ തെക്ക് കിഴക്കൻ റെയിൽവെ മേഖലയിലെ ടിക്കിയപാറ ഇ.എം.യു കാർ ഷെഡിലാണ് ഐസൊലേഷൻ കോച്ചുകൾ സ്ഥാപിച്ചിരിക്കുന്നത്.

2500 ട്രെയിൻ കോച്ചുകൾ ഇതിനകം ഐസൊലേഷൻ വാർഡുകളാക്കി മാറ്റിക്കഴിഞ്ഞു. 5,000 കോച്ചുകൾ ഇത്തരത്തിൽ മാറ്റണമെന്നാണ് സർക്കാരിന്‍റെ ലക്ഷ്യം. പശ്ചിമ ബംഗാളിലെ കൊവിഡ് ബാധിതരുടെ എണ്ണം 80 ആണ്. കഴിഞ്ഞ ദിവസം 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അവശ്യസാധനങ്ങൾ എത്തിക്കുന്ന ട്രെയിനുകളൊഴിച്ച് മറ്റെല്ലാ പാസഞ്ചർ ട്രെയിനുകളുടെയും സർവീസുകൾ നിർത്തിവെച്ചതായി ഇന്ത്യൻ റെയിൽവെ നേരത്തെ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.