ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ലോക്സഭാ സ്‌പീക്കർ ഓം ബിർള തുടങ്ങിയവർ തിങ്കളാഴ്‌ചയാണ് ദസ്‌റ ആശംസകൾ അറിയിച്ചത്. രാജ്യത്ത് കഷ്‌ടപ്പെടുന്നവർക്കും ദരിദ്രർക്കും താങ്ങാവാൻ ഈ ദസ്‌റ ഒരു പ്രജോദനമാവട്ടെ എന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഭഗവാൻ ശ്രീരാമന്‍റെ ജീവിതം വർത്തമാന കാലത്തിന്‍റെ പ്രതിഫലനമാണെന്നും ശുഭകരമായ വിജയലക്ഷ്‌മി ആഘോഷം രാജ്യത്തിന്‍റെ പുരോഗമനത്തിനും സമൂഹത്തിന്‍റെ വളർച്ചക്കും വേണ്ടി പ്രവർത്തിക്കാൻ രാജ്യത്തിലെ പൗരന്മാരെ പ്രാബ്‌ധരാക്കട്ടെയെന്നും ആശംസയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
തിന്മയ്‌ക്കെതിരെയുള്ള നന്മയുടെ വിജയമായ ഈ ആഘോഷം രാജ്യത്തിന് സമാധാനം, ഒത്തൊരുമ, സമൃദ്ധി എന്നിവ നൽകട്ടെയെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ആശംസിച്ചു. ഭഗവാൻ ശ്രീരാമൻ ഈ വിശിഷ്‌ട ദിവസത്തിൽ നന്മയുടെയും സത്യത്തിന്‍റെയും പ്രതീകമാണെന്നും ഈ ആഘോഷം ധൈര്യത്തിന്‍റെയും ത്യാഗത്തിന്‍റെയും മൂല്യങ്ങളുടെ പ്രതിരൂപമാണെന്നും ഓം ബിർള ആശംസയിൽ പറഞ്ഞു.