ETV Bharat / bharat

ഇന്ത്യൻ സമ്പദ് വ്യവസ്ഥ അഞ്ചു വർഷം കൊണ്ട് തകർന്നു; യെച്ചൂരി

കഴിഞ്ഞ അഞ്ചു വർഷത്തിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലായിരുന്നെന്നും ഇതിനെല്ലാം കണക്ക് പറയേണ്ട സമയമാണിതെന്നും യെച്ചൂരി തന്‍റെ ട്വീറ്റുകളിലൂടെ ആരോപിച്ചു.

ഫയൽ ചിത്രം
author img

By

Published : Mar 31, 2019, 2:01 AM IST

മോദി സർക്കാർ അഞ്ചു വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർത്തെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് യെച്ചൂരി ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുണ്ടായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കണക്കുകൾ നിരത്തിയാണ് യെച്ചൂരി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

  • The state of employment in the past five years. Highest-ever unemployment, more job-losses, lower job creation and worsening social security. And their promise in 2014 was of 10 crore new jobs. Now resorting to hiding data. Time to hold them accountable. pic.twitter.com/Sj9PZ1OuNv

    — Sitaram Yechury (@SitaramYechury) March 30, 2019 " class="align-text-top noRightClick twitterSection" data=" ">

ധനമന്ത്രി ബ്ലോഗ് എഴുതുന്ന തിരക്കിലും പ്രധാനമന്ത്രി കള്ള വാഗ്ദാനങ്ങൾ നൽകുന്നതിന്‍റെ തിരക്കിലുമാണ്. അഞ്ചു വർഷത്തിൽ സമ്പദ് വ്യവസ്ഥ എങ്ങിനെ തകർന്നു എന്നതിന്‍റെ കൂടുതൽ തെളിവുകളാണ് ഇത്. ഈ തകർച്ചയുടെ ഉത്തരവാദികളെ പിടികൂടേണ്ട സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം ഏറ്റവും വലിയ രീതിയിൽ തൊഴിലില്ലായ്മ നേരിട്ടത് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലാണെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. 10 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന 2014ലെ വാഗ്ദാനം പാഴായെന്നും ഇതിനെല്ലാം കണക്ക് പറയണ്ട സമയാണിതെന്നും യെച്ചൂരി ട്വീറ്റുകളിൽ പറയുന്നു.

Intro:Body:

അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ തകര്‍ന്നു; യെച്ചൂരി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഭരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് യെച്ചൂരി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. 

ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയുടെ അഞ്ചുവര്‍ഷത്തിനിടെയുണ്ടായ വളര്‍ച്ചയുടെ കണക്കുകള്‍ നിരത്തുന്നതാണ് യെച്ചൂരിയുടെ ട്വീറ്റുകള്‍. കേന്ദ്ര ധനമന്ത്രി ബ്ലോഗെഴുതുന്ന തിരക്കിലാണ്. മോദി ഭരിക്കുന്ന തിരക്കിലും. സമ്പദ്‍വ്യവസ്ഥയുടെ തകര്‍ച്ചയെ സംബന്ധിക്കുന്ന തെളിവുകള്‍ ഇനിയുമുണ്ട് - യെച്ചൂരി പറഞ്ഞു.

തൊഴിലില്ലായ്മ ചരിത്രത്തിലേറ്റവും കൂടുതലായി. 10 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന 2014-ലെ വാഗ്ദാനം പാഴായി. ഇതിനെല്ലാം കണക്ക് പറയണ്ട സമയമായെന്നനും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.