ലക്‌നൗ : പാക് അധീന കശ്മീരിൽ എന്ത് പ്രവർത്തനത്തിനും ഇന്ത്യൻ സൈന്യം തയ്യാറെന്ന് കരസേന മേധാവി ബിബിൻ റാവത്ത്. സൈന്യം എന്തിനും തയ്യാറാണെന്നും തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
#WATCH Army Chief, General Bipin Rawat on Union Minister Jitendra Singh's statement, “Next agenda is retrieving PoK & making it a part of India”: Govt takes action in such matters. Institutions of the country will work as per the orders of the govt. Army is always ready. pic.twitter.com/RUS0eHhBXB
— ANI (@ANI) September 12, 2019 " class="align-text-top noRightClick twitterSection" data="
">#WATCH Army Chief, General Bipin Rawat on Union Minister Jitendra Singh's statement, “Next agenda is retrieving PoK & making it a part of India”: Govt takes action in such matters. Institutions of the country will work as per the orders of the govt. Army is always ready. pic.twitter.com/RUS0eHhBXB
— ANI (@ANI) September 12, 2019#WATCH Army Chief, General Bipin Rawat on Union Minister Jitendra Singh's statement, “Next agenda is retrieving PoK & making it a part of India”: Govt takes action in such matters. Institutions of the country will work as per the orders of the govt. Army is always ready. pic.twitter.com/RUS0eHhBXB
— ANI (@ANI) September 12, 2019
കശ്മീരിലെ ജനങ്ങൾ അവിടെ നടക്കുന്ന കാര്യങ്ങൾ അവർക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കണമെന്നും അത് ജമ്മു കാശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ ജനങ്ങൾ അവിടുത്തെ സേനയ്ക്ക് സമാധാനപരമായ അന്തരീക്ഷം കൊണ്ടുവരാൻ അവസരം നൽകണമെന്നും എന്നാൽ മാത്രമേ ഇത്രയും വർഷം കിട്ടാതിരുന്ന സമാധാനം എന്താണെന്ന് അറിയാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ പാക് അധീന കശ്മീരിനെ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സർക്കാരിന്‍റെ അടുത്ത അജണ്ടയെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങും വ്യക്തമാക്കിയിരുന്നു.