ഡിസ്പൂർ: ഇന്ത്യൻ ആര്‍മിയും അസം പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ നാഗാലാൻഡിലെ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിലിലെ രണ്ട് പ്രവര്‍ത്തകരെ പിടികൂടി. ഔദ്യോഗിക പ്രസ്താവന പ്രകാരം ഞായറാഴ്ചയാണ് ഇവരെ പിടികൂടിയത്. ലഫ്റ്റനന്‍റ് കേണൽ റാംപോംഗ് ഹഖുൻ ജോണി, എസ്എസ് സാർജറ്റ് കൊച്ചുങ് സാങ്കി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കുറച്ച് കാലങ്ങളായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരില്‍ നിന്നും തോക്കുകള്‍, വെടിമരുന്ന്, പതിനായിരം രൂപ എന്നിവ സംഘം കണ്ടെത്തി. ഇവരെ കൂടുതൽ അന്വേഷണങ്ങൾക്കായി ലെഡോ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
നാഗാലാൻഡിലെ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിലിലെ രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍ - ആർഎസ്എസ് ലഫ്റ്റനന്‍റ് കേണൽ റാംപോംഗ് ഹഖുൻ ജോണി
ലഫ്റ്റനന്‍റ് കേണൽ റാംപോംഗ് ഹഖുൻ ജോണി, എസ്എസ് സാർജറ്റ് കൊച്ചുങ് സാങ്കി എന്നിവരാണ് പിടിയിലായത്