ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം വിപുലീകരിക്കുമെന്ന് അധികൃതർ. ഖസാക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, റഷ്യ, ജർമനി, സ്‌പെയിൻ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെ എത്തിക്കാനുള്ള ശ്രമങ്ങൾ അടുത്ത ആഴ്‌ച മുതൽ ഇന്ത്യ വിപുലീകരിക്കുമെന്നാണ് അറിയിപ്പ്. മധ്യേഷ്യയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മെയ് 15 മുതൽ ആരംഭിക്കുന്ന 'വന്ദേ ഭാരത് മിഷന്‍റെ' രണ്ടാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനാണ് തീരുമാനം. ആദ്യ ദൗത്യത്തിന്‍റെ ഭാഗമായി മെയ് ഏഴ് മുതൽ 15 വരെയുള്ള കാലയളവിൽ 12 വിദേശ രാജ്യങ്ങളിൽ നിന്ന് 64 വിമാനങ്ങളിലായി 15,000 ത്തോളം ഇന്ത്യക്കാർ രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് ജലേശ്വ മാലിയിൽ നിന്ന് കൊച്ചിയിലേക്ക് 700 ഓളം പേരുമായി ഇന്ന് ഉച്ചക്ക് പുറപ്പെട്ടിരുന്നു.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം വിപുലീകരിക്കുമെന്ന് ഇന്ത്യ - കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ
മധ്യേഷ്യയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മെയ് 15 മുതൽ ആരംഭിക്കുന്ന 'വന്ദേ ഭാരത് മിഷന്‍റെ' രണ്ടാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു