ന്യൂഡല്‍ഹി: കൊവിഡ് -19ന്‍റെ പശ്ചാത്തലത്തിലുണ്ടായ വലിയ തകര്‍ച്ചയില്‍ നിന്നും രാജ്യം ശക്തമായി തിരിച്ചു വരുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. വ്യവസായ, വ്യാപാര, സംരഭക പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത്. തൊഴിലാളികള്‍ക്ക് അവരുടെ സ്വത്തും സമ്പാദ്യവും മാത്രമല്ല കൊണ്ടുപോകാനാവുക. കൊവിഡ്-19ന്‍റെ വാഹകരാകാനും കഴിയും.
അവര്‍ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് പാലായനം ചെയ്യുന്നത് ഗുരുതമായ പ്രശ്നമാണ്. അതിനാല്‍ തന്നെ രാജ്യത്തെ വ്യവസായികളും സംരഭകരും തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. അവരുടെ ക്ഷേമം സാധ്യമാക്കുകയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൊവിഡ്-19 വൈറസ് ബാധിച്ച് 19 മരണവും 918 പോസിറ്റീവ് കേസുകളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.