ETV Bharat / bharat

കൊവിഡ് വാക്സിന്‍ നിര്‍മാണത്തില്‍ ഇന്ത്യയും അമേരിക്കയും സഹകരിക്കുന്നതായി തരണ്‍ ജിത്ത് സന്ധു

നിലവില്‍ നിര്‍മിച്ച മൂന്ന് വാക്സിനുകളിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഐ.സി.എം.ആറും സിഡിസിയും ചേര്‍ന്ന് മറ്റൊരു വാക്സിന്‍ നിര്‍മിച്ചിരുന്നു

india us covid19 vaccine  india us coronavirus vaccine  ambassador sandhu covid19 vaccine  india us 3 vaccines  കൊവിഡ്-19  കൊവിഡ് വാര്‍ത്ത  കൊവിഡ് മരുന്ന്  ഇന്ത്യ അമേരിക്ക  മരുന്ന് നിര്‍മാണത്തില്‍ സഹകരണം
കൊവിഡ് വാക്സിന്‍ നിര്‍മാണത്തില്‍ ഇന്ത്യയും അമേരിക്കയും സഹകരിക്കുന്നതായി തരണ്‍ ജിത്ത് സന്ധു
author img

By

Published : May 10, 2020, 4:12 PM IST

വാഷിങ്‌ടണ്‍: കൊവിഡ് വാക്സിന്‍ നിര്‍മാണത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്പനികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധു പറഞ്ഞു. ദേശീയ അന്തര്‍ ദേശീയ രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്. ഇന്‍റര്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (ഐ.സി.എം.ഇ.ആര്‍) സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

നിലവില്‍ നിര്‍മിച്ച മൂന്ന് വാക്സിനുകളിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഐ.സി.എം.ആറും സിഡിസിയും ചേര്‍ന്ന് മറ്റൊരു വാക്സിന്‍ കണ്ടുപിടിച്ചിരുന്നു. റൂട്ടാവൈറസിനാണ് മരുന്ന് കണ്ടുപിടിച്ചത്. ഇന്ത്യയും അമേരിക്കയും കൊവിഡ് പ്രതിരോധത്തില്‍ സഹകരിച്ചാണ് നീങ്ങുന്നതെന്ന് സന്ധു പറഞ്ഞു. 5.9 മില്യന്‍ ഡോളറിന്‍റെ സഹായമാണ് അമേരിക്ക ഇന്ത്യക്ക് നല്‍കിയത്. ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകള്‍ ഇന്ത്യ അമേരിക്കക്ക് നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.