ETV Bharat / bharat

പാകിസ്ഥാന് മുന്നറിയിപ്പ്; മൂന്ന് ബില്യണ്‍ ഡോളറിന്‍റെ പ്രതിരോധ കരാര്‍ പ്രഖ്യാപിച്ച് ട്രംപ്

author img

By

Published : Feb 24, 2020, 5:12 PM IST

Updated : Feb 24, 2020, 8:46 PM IST

ലോകത്തിലെ എറ്റവും ശക്തമായ ആയുധങ്ങളാണ് ഇന്ത്യയ്ക്ക് കൈമാറാനൊരുങ്ങുന്നതെന്നും, ചൊവ്വാഴ്‌ച കരാറില്‍ ഒപ്പിടുമെന്നും നമസ്‌തേ ട്രംപ് പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

namasthe trump  trump in india  ട്രംപ് ഇന്ത്യയില്‍  ഡൊണാള്‍ഡ് ട്രംപ്  നമസ്‌തേ ട്രംപ്
മൂന്ന് ബില്യണ്‍ ഡോളറിന്‍റെ പ്രതിരോധ കരാര്‍ പ്രഖ്യാപിച്ച് ട്രംപ്; ഒപ്പം പാകിസ്ഥാന് മുന്നറിയിപ്പും

അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ആദ്യദിനം വന്‍ പ്രഖ്യാപനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ സൈന്യത്തിന് ഹെലികോപ്‌റ്ററുകള്‍ കൈമാറുന്നതിനുള്ള മൂന്ന് ബില്യണ്‍ ഡോളറിന്‍റെ കരാറില്‍ ഒപ്പുവയ്‌ക്കുെമന്ന് അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ ട്രംപ് പറഞ്ഞു. ലോകത്തിലെ എറ്റവും ശക്തമായ ആയുധങ്ങളാണ് ഇന്ത്യന്‍ കൈമാറാനൊരുങ്ങുന്നതെന്നും, ചൊവ്വാഴ്‌ച കരാരില്‍ ഒപ്പിടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ കരാറുകള്‍ വരും നാളുകളില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നും ഇന്ത്യയുടെ സൈനിക ശക്തി ഉയര്‍ത്താന്‍ അത്യാധുനിക യുദ്ധോപകരണങ്ങള്‍ കൈമാറുമെന്നും ട്രംപ് വ്യക്തമാക്കി.

പാകിസ്ഥാന് മുന്നറിയിപ്പ്; മൂന്ന് ബില്യണ്‍ ഡോളറിന്‍റെ പ്രതിരോധ കരാര്‍ പ്രഖ്യാപിച്ച് ട്രംപ്

കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യാ അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തെക്കുറിച്ചും പ്രസംഗത്തില്‍ ട്രംപ് പരാമര്‍ശിച്ചു. ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും കര, നാവിക, വ്യോമ സേനകള്‍ ഒന്നിച്ച് അഭ്യാസപ്രകടനം നടത്തിയതെന്നും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ശക്തി പകര്‍ന്നെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും ഒരുമിച്ച് നിന്നാല്‍ ഇന്തോ - പസഫിക് മേഖലയില്‍ സമാധാനം നിലനിര്‍ത്താനാകുമെന്നും വരു തലമുറയ്‌ക്ക് നല്ല ഭാവി സമ്മാനിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ കരാറുകള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം പാകിസ്ഥാനിലെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ അമേരിക്ക നിലകൊള്ളുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ട്രംപ് - മോദി കൂടിക്കാഴ്‌ചയ്‌ക്ക് മുന്നോടിയായി പ്രതിരോധ കരാറുകളുടെ അന്തിമരൂപം തയാറാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ നാവികസേനയ്‌ക്ക് 2.6 ബില്യണ്‍ ഡോളര്‍ മുടക്കി ഹെലികോപ്‌റ്ററുകള്‍ വാങ്ങാനുള്ള കരാറാണ് ഇതില്‍ പ്രധാനപ്പെട്ടത്. അമേരിക്കന്‍ വ്യോമസേനയുടെ കരുത്തായ എംഎച്ച് 69ആര്‍ വിഭാഗത്തില്‍പ്പെടുന്ന 24 ഹെലിക്കോപ്‌റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ പൂര്‍ത്തിയായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2.6 ബില്യണ്‍ ഡോളറിന്‍റെ കരാറാണിത്. ഒപ്പം 114 എഫ്-15ഇഎക്‌സ് യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാമെന്നും അമേരിക്ക വാഗ്‌ദാനം നല്‍കിയിട്ടുണ്ട്. 2016ല്‍ ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പിന്നാലെ നിരവധി വന്‍ പ്രതിരോധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു.

Last Updated : Feb 24, 2020, 8:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.