ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 കേസുകളുടെ എണ്ണത്തിൽ വര്‍ദ്ധനവ് തുടരുന്നു. ആശങ്ക ശക്തമാക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഇന്നത്തെ കൊവിഡ് കണക്കുകൾ. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനൊപ്പം മരണസംഖ്യയും വർധിക്കുകയാണ്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറുകളിൽ 73,272 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 69,79,424 ആയി. വിവിധ സംസ്ഥാനങ്ങളിലായി 8,83,185 സജീവ കേസുകൾ നിലവിലുണ്ട്. 59,88,823 പേർക്ക് ഇതുവരെ രോഗമുക്തിയുണ്ടായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വർധന തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 926 മരണങ്ങൾ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,07,416 ആയി ഉയർന്നു.
രാജ്യത്തെ കൊവിഡ് കേസുകളിൽ കൂടുതലും മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലുമാണ്. ആന്ധ്ര, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. മഹാരാഷ്‌ട്രയിൽ ഇന്നലെ 12,134 പുതിയ കൊവിഡ് കേസുകളും 302 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,36,947 ആയി വര്‍ദ്ധിച്ചു. തമിഴ്‌നാട്ടിൽ 5,185 പുതിയ കൊവിഡ് കേസുകളും 68 മരണങ്ങളും റിപ്പോർട്ട് ചെയ്‌തപ്പോൾ ആന്ധ്രാ പ്രദേശിൽ 5,145 പുതിയ കൊവിഡ് കേസുകളും 31 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. 47,665 സജീവ കേസുകളാണ് നിലവിലുള്ളത്. 10,913 പുതിയ കൊവിഡ് കേസുകളും 114 മരണങ്ങളുമാണ് കർണാടകയിൽ ഇന്നലെ സ്ഥിരീകരിച്ചത്. കേരളത്തിൽ 91,841 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിലെ വർധന ഉയർന്ന തോതിലാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്തുവിട്ട കണക്കനുസരിച്ച് 11,64,018 സാമ്പിളുകൾ വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തി. 8.57 കോടിയിലധികം സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്.